( അല്‍ ജിന്ന് ) 72 : 3

وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا

നിശ്ചയം അവന്‍, അത്യുന്നതനായ നമ്മുടെ നാഥന്‍ മഹത്വമുടയവന്‍ തന്നെയു മാകുന്നു, അവന്‍ ഒരു കൂട്ടുകാരിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല. 

സര്‍വ്വസ്രഷ്ടാവായ അല്ലാഹുവിന് ഇണ-തുണയോ സന്താനമോ ഇല്ലെന്നും അ വന്‍ ആരുടെയും സന്താനമല്ലെന്നും അവന്‍ ഉപമയും ഉദാഹരണവുമില്ലാത്തവനും എല്ലാ വരാലും ആശ്രയിക്കപ്പെടുന്നവനും ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനുമായ അത്യുന്നതനായ മഹത്വമുടയവനാകുന്നു. 18: 4-5; 42: 11-12; 52: 48; 112: 1-4 വിശദീകരണം നോക്കുക.