وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا
നീ നിന്റെ നാഥന്റെ നാമം പ്രഭാത പ്രദോഷങ്ങളില് സ്മരിക്കുകയും ചെയ്യുക.
എല്ലാ ഓരോ കാര്യവും ഹൃദയത്തിന്റെ ഭാഷയില് ഓര്മിപ്പിക്കുന്ന ഗ്രന്ഥമായ അദ്ദിക്ര് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും വായിക്കുകയും മറ്റു സമയങ്ങളില് അത് കേള്ക്കുകയും അല്ലെങ്കില് വായിച്ചതും കേട്ടതും ഓര്മ്മിക്കുകയും ചെയ്തുകൊണ്ടാണ് അല്ലാഹുവിന്റെ സ്മരണ നിലനിര്ത്താന് സാധിക്കുക. അതിലെ വിധിവിലക്കുകള് ജീ വിതത്തിലുടനീളം പിന്പറ്റി മൊത്തം ജീവിതം അതിനനുസരിച്ച് ക്രമപ്പെടുത്തേണ്ടതും അങ്ങനെ പിശാചിന്റെ മാര്ഗമായ ആയിരത്തില് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിന്റെ മാര്ഗം വെടിഞ്ഞ് അല്ലാഹുവിലേക്കുള്ള ഏകമാര്ഗം തെരഞ്ഞെടുക്കേണ്ടതുമാണ്. പ്രകാശമായ അദ്ദിക്ര് ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സ്വര് ഗം പണിയുകയോ വാങ്ങുകയോ ചെയ്യലും അങ്ങനെ സമ്പാദിച്ച സ്വര്ഗം ഏഴാം ഘട്ട ത്തില് അനന്തരമെടുക്കലുമാണ് ജീവിതലക്ഷ്യം. 2: 152; 3: 190-191; 7: 205-206 വിശദീകര ണം നോക്കുക