( മുദ്ദസ്സിര്‍ ) 74 : 37

لِمَنْ شَاءَ مِنْكُمْ أَنْ يَتَقَدَّمَ أَوْ يَتَأَخَّرَ

നിങ്ങളില്‍ നിന്നുള്ള മുമ്പെ വന്നവരോ അല്ലെങ്കില്‍ പുറകെ വരുന്നവരോ ആയവരില്‍ നിന്ന് ഉദ്ദേശിക്കുന്നവര്‍ക്ക്.

ആദ്യം വന്നവരാണെങ്കിലും പുറകെവരുന്നവരാണെങ്കിലും അദ്ദിക്ര്‍ ലഭിച്ചിട്ട് ഉപ യോഗപ്പെടുത്താതിരുന്നാല്‍ അവര്‍ക്ക് തിരിച്ചുചെല്ലാനുള്ള സങ്കേതമാണ് നരകക്കുണ്ഠം എന്നാണ് പറയുന്നത്. ഒരു കാരക്കാ ചീന്ത് കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടയുക എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെക്കുകയും അതു കൊണ്ട് കുറഞ്ഞവില വാങ്ങുകയും ചെയ്ത് തങ്ങളുടെ വയറുകളില്‍ തീ നിറക്കുന്നവരെ ക്കുറിച്ച് അവര്‍ നരകത്തെത്തൊട്ട് എത്ര ക്ഷമാലുക്കളാണ് എന്ന് 2: 174-175 ല്‍ പറഞ്ഞിട്ടു ണ്ട്. 50: 27-30; 62: 3-4; 63: 9-11 വിശദീകരണം നോക്കുക.