( അല്‍ ജുമുഅഃ ) 62 : 3

وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ

ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത അവരില്‍ നിന്നുള്ള വേറെ ചിലരിലേക്കും, അവന്‍ അജയ്യനായ യുക്തിജ്ഞനുമാകുന്നു.

നിരക്ഷരരായ അറബികള്‍ക്ക് മാത്രമല്ല, അന്ത്യനാള്‍ വരെ ലോകത്തെല്ലായിടത്തും ജനിക്കാനിരിക്കുന്ന നിരക്ഷരരില്‍ നിന്നുള്ള മറ്റുള്ളവര്‍ക്കുമുള്ളതാണ് അന്ത്യപ്രവാചക നായ മുഹമ്മദും ഗ്രന്ഥവും എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. എക്കാലത്തും പ്ര വാചകന്മാരോടൊപ്പമുള്ളവരില്‍ കൂടുതല്‍ പേരും നിരക്ഷരരായിരുന്നു. അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 ലും; അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 44 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ച ഫുജ്ജാറുകള്‍ ഒരു കെട്ടജനതയായിരിക്കുന്നു എന്ന് 25: 18 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ അ തിനെത്തൊട്ട് അവരെയും മറ്റ് മനുഷ്യരെയും തടയുന്നവരാണ്; അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 26 ലും; ഇക്കൂട്ടര്‍ സന്മാര്‍ഗമായ അദ്ദിക്റിനെ മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത മറ്റു ജനതയെ ഏല്‍പിക്കുമെന്ന് 6: 89-90 ലും ഇവര്‍ അറബി ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട്.

3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേ ഷം വിശ്വാസികളുടെ ഒരു സംഘം ലോകത്തെവിടെയും ഇല്ലാത്തതിനാല്‍ 2: 62; 5: 69 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗ ങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസം രൂപപ്പെടുത്തി സല്‍ ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 2: 284; 7: 146-147; 48: 6; 98: 6 വിശദീകരണം നോക്കുക.

 കൂടുതല്‍ വിദ്യാഭ്യാസമില്ലാത്ത, പ്രത്യേകിച്ച് അറബി പഠിച്ചിട്ടില്ലാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവ ര്‍ 20: 114 ല്‍ പറഞ്ഞ പ്രകാരം 'എന്‍റെ നാഥാ! എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണ മേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പ മാക്കിയിട്ടുള്ള അദ്ദിക്ര്‍ വായിക്കുകയാണെങ്കില്‍ അവര്‍ക്ക് അത് വേഗത്തില്‍ മനസ്സിലാകുന്നതാണ്. 2: 255; 38: 8; 54: 17 വിശദീകരണം നോക്കുക.