( മുദ്ദസ്സിര്‍ ) 74 : 53

كَلَّا ۖ بَلْ لَا يَخَافُونَ الْآخِرَةَ

അല്ല, അങ്ങനെയല്ല, അവര്‍ പരലോകത്തെ ഭയപ്പെടുന്നവരല്ല.

ആത്മാവിനെ പരിഗണിക്കാതെ ജഡത്തിന് പ്രാധാന്യം നല്‍കുന്നവരും പരലോകം കൊണ്ട് വിശ്വസിക്കാത്തവരും നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരുമാ യ അറബി ഖുര്‍ആന്‍ വായിക്കന്ന കുഫ്ഫാറുകളായ ഫുജ്ജാറുകളാണ് പരലോകത്തെ ഭ യപ്പെടാത്തവരും സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സില്‍ നിന്ന് വിരണ്ടോടിപ്പോകുന്നവരും. സ്വര്‍ഗത്തിലേക്ക് തി രിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച അവര്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ അവര്‍ വായിച്ചിട്ടുള്ളതാണ്. 7: 37; 8: 22; 11: 17-19; 32: 13-14 വിശദീകരണം നോ ക്കുക.