( ഖിയാമഃ ) 75 : 1
لَا أُقْسِمُ بِيَوْمِ الْقِيَامَةِ
അല്ല, അന്ത്യനാള്‍ കൊണ്ട് ഞാന്‍ ഇതാ സത്യം ചെയ്യുന്നു.
അദ്ദിക്റിനെ അവഗണിക്കുകവഴി അന്ത്യദിനത്തെക്കൊണ്ട് വിശ്വസിക്കാത്ത, 48: 6 ല്‍ പറഞ്ഞ കപട വിശ്വാസികളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയുമാണ് സൂക്തം അഭിസംബോധനം ചെയ്യുന്നത്. 2: 6-7, 113; 10: 53; 64: 7 വിശദീകരണം നോക്കുക.