( ഖിയാമഃ ) 75 : 13
يُنَبَّأُ الْإِنْسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ
അന്നേദിനം മനുഷ്യന് അവന്‍ മുന്‍കൂട്ടി ഒരുക്കിവെച്ചതുകൊണ്ടും പിന്നാലെ വരുന്നതുകൊണ്ടും വിവരം അറിയിക്കപ്പെടുന്നതാണ്.
16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാല ജ്ഞാനമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം ചിട്ടപ്പെടുത്തുകയും പിന്‍ഗാമികള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് നല്‍കുകയും ചെയ്തുകൊണ്ട് വന്ന സ്ഥലത്തേക്കുതന്നെ തിരിച്ചുപോകുന്നവരാണ് ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍. അവര്‍ക്ക് മരണശേഷ വും പിന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വിഹിതം ലഭിച്ചുകൊണ്ടിരിക്കുന്ന തുമാണ്. 9: 105; 36: 12, 45; 59: 18 വിശദീകരണം നോക്കുക.