( ഖിയാമഃ ) 75 : 12
إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ
അന്നേദിനം നിന്റെ നാഥനിലേക്കാണ് ഒരുമിച്ചുകൂടേണ്ടത്.
17: 13-15 ല്‍ പറഞ്ഞ കര്‍മ്മരേഖ വായിച്ച് മനുഷ്യന്റെ നാലാം ഘട്ടമായ ഇഹലോക ജീവിതത്തെക്കുറിച്ച് നാഥന്റെ മുമ്പില്‍ ഒറ്റക്കൊറ്റക്ക് ഉത്തരം പറയേണ്ടിവരുന്ന ആറാം ഘട്ടം 70: 4 ല്‍ വിവരിച്ച പ്രകാരം കാഫിറുകള്‍ക്ക് അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള തായി അനുഭവപ്പെടുന്നതാണ്. കാഫിറുകള്‍ക്കും നാഥനുമിടയില്‍ അന്നേദിനം കാണാ ത്ത ഒരു മറയിടപ്പെടുമെന്ന് 83: 15 ല്‍ ഫുജ്ജാറുകള്‍ അറബി ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട്. 18: 103-106; 19: 80; 54: 6-8; 74: 8-11 വിശദീകരണം നോക്കുക.