( ഖിയാമഃ ) 75 : 30

إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ

അന്നേദിനം നിന്‍റെ നാഥനിലേക്കാണ് അവര്‍ തെളിക്കപ്പെട്ട് കൊണ്ടുപോകുന്നത്. 

കപടവിശ്വാസികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന വരും അവനെ ഇലാഹായി അംഗീകരിക്കാത്തവരായതിനാല്‍ അവരെ അടിച്ചും ഇടിച്ചും കൊണ്ടാണ് മലക്കുകള്‍ അവരുടെ റൂഹ് പിടിച്ചുകൊണ്ടുപോകുന്നത്. എന്നാല്‍ അല്ലാഹു വിനെ ഇലാഹായി അംഗീകരിച്ച് ഇവിടെ ജീവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ വേ ര്‍പാട് അല്ലാഹു 'അവരെത്തൊട്ടും അവര്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ട' നിലയിലാ യിരിക്കും. ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ പിശാചിനെ ദുഃഖത്തോടുകൂടി കണ്ടുകൊണ്ടാ ണ് മരണപ്പെടുക. വിധിദിവസം നാഥനുമായി കാണാതിരിക്കാന്‍ അവര്‍ക്കിടയില്‍ ഒരു മ റയിടപ്പെടുമെന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. 4: 1-4; 8: 50-51;18:103-105 വിശദീകരണം നോക്കുക.