( അൽ അന്‍ഫാല്‍ ) 8 : 50

وَلَوْ تَرَىٰ إِذْ يَتَوَفَّى الَّذِينَ كَفَرُوا ۙ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُوا عَذَابَ الْحَرِيقِ

ഇത്തരം കാഫിറുകളെ അവരുടെ മുഖങ്ങളിലും അവരുടെ പിന്‍വശങ്ങളിലും അടിച്ചുകൊണ്ടും നിങ്ങള്‍ കരിക്കുന്ന ശിക്ഷ രുചിച്ചുകൊള്ളുക എന്നുപ റഞ്ഞുകൊണ്ടും മലക്കുകള്‍ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍!

ഫുജ്ജാറുകള്‍ക്കിടയിലെ വിവിധ സംഘടനക്കാരായ മനുഷ്യപ്പിശാചുക്കളായ നേതാക്കളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. 6: 93, 130; 7: 37; 39: 59 വിശദീകരണം നോക്കുക.