( അന്നബഅ് ) 78 : 19
وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا
ആകാശം തുറക്കപ്പെടുകയുമായി, അപ്പോള്‍ അത് വിവിധ കവാടങ്ങളായി മാ റുകയായി.
"അപ്പോള്‍ അവര്‍ നോക്കിയിട്ടില്ലേ? ആകാശം, അതിനെ എങ്ങനെയാണ് നാം സംവിധാനിച്ചിട്ടുള്ളതും അലങ്കരിച്ചിട്ടുള്ളതുമെന്ന്; അതിന് യാതൊരു കോട്ടങ്ങളും ഇല്ല എന്നുള്ളതും" എന്ന് 50: 6 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രപഞ്ചത്തിന്റെ ആ മഹാസംഭവം സംഭവിക്കുമ്പോള്‍ ആകാശം പൊട്ടിവിടരുമെന്ന് 82: 1 ലും ആകാശം പൊട്ടിപ്പിളരുമെന്ന് 84: 1 ലും പറഞ്ഞിട്ടുണ്ട്. 69: 16-17; 70: 8-9 വിശദീകരണം നോക്കുക.