إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا
നിശ്ചയം, തീരുമാനദിനം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ്.
ഇത്തരം സംവിധാനങ്ങള് ഒരുക്കിയിട്ടുള്ള നാഥന് മനുഷ്യര്ക്കും ജിന്നുകള്ക്കുമിടയില് തീരുമാനം കല്പിക്കാനുള്ള വിധിദിവസം നിശ്ചയിച്ചിട്ടുണ്ട്. എന്നാല് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്ആനില് വായിക്കുന്ന ഫുജ്ജാറുകള് വിധിദിവസത്തെക്കൊ ണ്ട് വിശ്വസിക്കാത്തവരും ഐഹികലോകത്തിന് പ്രാധാന്യം കൊടുക്കുന്ന കാഫിറുകളുമാ ണെന്ന് 11: 18-19 ലും 14: 2-3 ലും അവര് വായിച്ചിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസികള് 7: 205-206 ല് വിവരിച്ച പ്രാര്ത്ഥനാ രീതിയും ജീവിത രീതിയും പിന്പറ്റിക്കൊണ്ട് വിധിദിവസത്തെ നീട്ടിവെക്കുക എന്ന ലക്ഷ്യം വെച്ച് പ്രപ ഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ഉപകരണമായ അദ്ദിക്ര് ലോകരി ല് പ്രചരിപ്പിക്കുന്നതിന് സര്വപ്രധാനം നല്കുന്നവരാണ്. 1: 3; 17: 13-15; 77: 38 വിശദീകര ണം നോക്കുക.