( അന്നബഅ് ) 78 : 31

إِنَّ لِلْمُتَّقِينَ مَفَازًا

നിശ്ചയം, സൂക്ഷ്മാലുക്കള്‍ക്ക് അവരുടെ വിജയസ്ഥാനമാണുള്ളത്.

39: 33-34 പ്രകാരം സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടു ത്തുന്നവരാണ് സൂക്ഷ്മാലുക്കള്‍. അവര്‍ക്ക് അവരുടെ വിജയസ്ഥാനമുണ്ട് എന്ന് പറഞ്ഞ തിന്‍റെ വിവക്ഷ വിജയസ്ഥാനം ഓരോരുത്തരും ഇവിടെനിന്ന് സമ്പാദിക്കണം എന്നാണ.് സൂക്ഷ്മാലുക്കളില്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന, നാഥന്‍റെ സമീപത്ത് ഇ രിപ്പുറപ്പിക്കുന്ന സാബിഖീങ്ങളുമുണ്ട്. അവര്‍ക്കാണ് 56: 10-26 ല്‍ വിവരിച്ച അനുഗ്രഹങ്ങ ളും അനുഭൂതികളുമെല്ലാം ലഭിക്കുക. വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്ന, വലതുകൈയില്‍ കര്‍മരേഖ ലഭിക്കുന്ന സൂക്ഷ്മാലുക്കള്‍ക്ക് 56: 35-37 ല്‍ വിവരിച്ച പ്രകാരമുള്ള അനുഗ്രഹങ്ങളും അനുഭൂതികളുമാണ് ലഭിക്കുക. 38: 49-54; 59: 18-19; 77: 41-44 വിശദീകരണം നോക്കുക.