(അന്നബഅ് ) 78 : 30
فَذُوقُوا فَلَنْ نَزِيدَكُمْ إِلَّا عَذَابًا

അതിനാല്‍ നിങ്ങള്‍ രുചിച്ചുകൊള്ളുക, അപ്പോള്‍ നാം നിങ്ങള്‍ക്ക് ശിക്ഷയല്ലാ തെ വര്‍ദ്ധിപ്പിക്കുകയില്ലതന്നെ!

അല്ലാഹുവിനെ കണ്ടെത്തുക, അവരവരെ തിരിച്ചറിയുക, സ്വര്‍ഗം സമ്പാദിക്കുക തുടങ്ങിയ ജീവിതലക്ഷ്യങ്ങള്‍ സഫലമാക്കാത്തവര്‍ നരകവും അവിടെ ലഭിക്കുവാനു ള്ള ശിക്ഷയും ഇവിടെനിന്ന് സ്വയം സമ്പാദിക്കുന്നത് തന്നെയാണ്. എന്നല്ലാതെ മനുഷ്യരെ അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തി ലേക്കോ ആക്കുന്നില്ല. ഗ്രന്ഥം കിട്ടാത്ത, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ സ്വര്‍ഗമോ നരകമോ അല്ലാത്ത ലോകങ്ങളിലേക്കാണ് അയക്കപ്പെടുക എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. 3: 181-182; 45: 13; 76: 3, 31 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!