( അന്നബഅ് ) 78 : 6
أَلَمْ نَجْعَلِ الْأَرْضَ مِهَادًا
ഭൂമിയെ നാം ഒരു തൊട്ടിലാക്കിയില്ലേ?
4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകളുടെ നാടുകളിലുള്ള വിളയാട്ടം നിന്നെ വഞ്ചിക്കേണ്ടതില്ല. അവര്‍ ഇവിടെ കുറച്ചുകാലം വിഭവങ്ങള്‍ ആസ്വദിച്ചുകൊള്ളട്ടെ, പിന്നെ അവരുടെ സങ്കേതം നരകക്കുണ്ഠമാണ്, അത് എത്ര മോശപ്പെട്ട തൊട്ടിലുകള്‍ എന്ന് 3: 196-197 ല്‍ പറഞ്ഞിട്ടുള്ളത് ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ വാ യിച്ചിട്ടുള്ളതാണ്. 9: 31; 14: 28-30; 15: 44 വിശദീകരണം നോക്കുക.