( അന്നബഅ് ) 78 : 7

وَالْجِبَالَ أَوْتَادًا

പര്‍വതങ്ങളെ ആണികളുമാക്കിയില്ലേ?

ഭൂമി ആടിയുലഞ്ഞ് പോകാതിരിക്കാനുള്ള ആണികളാണ് പര്‍വതങ്ങള്‍ എന്ന് അ റബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് പര്‍വതങ്ങള്‍ പൊട്ടിച്ചെടുത്ത് വ യലുകളിലും താഴ്വാരങ്ങളിലും ഉത്തംഗമായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ ലോകത്ത് എല്ലായിടത്തും മുന്‍പന്തിയിലുള്ളത്. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവി ഭാഗങ്ങള്‍ക്ക് അദ്ദിക്ര്‍ വിവരിച്ച് കൊടുത്ത് അവരെ ഉപദേശിച്ച് പ്രപഞ്ചത്തിന്‍റെ നാശത്തിന് ഇടയാക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള ബാധ്യത 9: 111-112; 35: 32 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ ഗ്രന്ഥം അനന്തരമെടുത്ത മുഹമ്മദ് ന ബിയുടെ ജനതയുടേതാണ്. എന്നാല്‍ അവരിലെ കുഫ്ഫാറുകളായ ഫുജ്ജാറുകള്‍ നാ ഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെച്ചു കൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വ ലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച ജീവികളും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22; 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 16: 15; 77: 27 വിശദീകരണം നോക്കുക.