( അന്നാസിആത്ത് ) 79 : 25
فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ
അപ്പോള്‍ അല്ലാഹു പരത്തിലേക്കും ഇഹത്തിലേക്കുമുള്ള താക്കീതെന്ന നി ലയില്‍ അവനെ പിടികൂടി.
ഫിര്‍ഔനിനെ 'ഞാന്‍ അത്യുന്നതനായ നാഥനാണ്' എന്ന് പ്രഖ്യാപിച്ച ഉടനെ പി ടി കൂടൂകയുണ്ടായിട്ടില്ല. അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം മൂസായും അനുയായികളും ഈജിപ്തില്‍നിന്ന് രാത്രിക്ക് രാത്രി പുറപ്പെട്ടപ്പോള്‍ അല്ലാഹുവിന്‍റെ സൃഷ്ടികള്‍ അവ ന്‍റെ ഭൂമിയില്‍ എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളട്ടെ എന്ന് കരുതി അവരെ പോ കാന്‍ അനുവദിക്കുന്നതിന് പകരം ഫിര്‍ഔനും അവന്‍റെ പട്ടാളക്കാരും സ്വേച്ഛാതിമര്‍ പ്പോടെയും ശത്രുതയോടെയും അവരെ പിടികൂടി തിരിച്ചുകൊണ്ടുവരാന്‍ ഇറങ്ങിത്തി രിച്ചപ്പോഴാണ് അല്ലാഹു അവനെ പിടികൂടി കടലില്‍ മുക്കിക്കൊന്നത്. 10: 88-92; 44: 23-24; 68: 44-45 വിശദീകരണം നോക്കുക.