ذَٰلِكُمْ وَأَنَّ اللَّهَ مُوهِنُ كَيْدِ الْكَافِرِينَ
അത്-വിജയം-നിങ്ങള്ക്കുള്ളതാകുന്നു, നിശ്ചയം അല്ലാഹു കാഫിറുകളുടെ കുതന്ത്രങ്ങള് ബലഹീനമാക്കുന്നവനുമാകുന്നു.
ബദ്ര് യുദ്ധത്തില് വിശ്വാസികള് കാഫിറുകളെ വധിച്ചിട്ടില്ല, എന്നാല് അല്ലാഹു വാണ് വധിച്ചത് എന്നാണ് പറയുന്നത്. യഥാര്ത്ഥത്തില് വിശ്വാസികള് അല്ലാഹുവിനു വേണ്ടി മാത്രം ജീവിക്കുന്ന അവന്റെ പ്രതിനിധികളാണ്. അവരുടെ ഏതൊരു വിഷയത്തി ലും സ്വാര്ത്ഥത, സ്വജനപക്ഷപാതം, വര്ഗീയത തുടങ്ങിയ നിഷേധപരമായ ദുര്ഗുണങ്ങ ള് കടന്നു കൂടുകയില്ല. അവര് എല്ലായ്പ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നവരും അല്ലാഹുവിന് ജീവാര്പ്പണം ചെയ്തവരുമാണ്. സത്യമറിഞ്ഞ് നിഷേധിക്കുകയും സത്യത്തെ നശിപ്പിക്കുന്നതിനുവേണ്ടി തന്ത്രങ്ങള് മെനയുകയും ചെയ്യുന്ന കാഫിറുകള് ഒരിക്കലും വിജയം വരിക്കുകയില്ല. 3: 90-91 ല് വിവരിച്ച പ്രകാരം അവര് എന്ത് തന്നെ തെണ്ടം കൊ ടുത്താലും അവര്ക്ക് വിധിദിവസത്തെ ശിക്ഷയില് നിന്ന് രക്ഷപ്പെടാനും സാധ്യമല്ല. 3: 144-145; 4: 76 വിശദീകരണം നോക്കുക.