( അൽ അന്‍ഫാല്‍ ) 8 : 54

كَدَأْبِ آلِ فِرْعَوْنَ ۙ وَالَّذِينَ مِنْ قَبْلِهِمْ ۚ كَذَّبُوا بِآيَاتِ رَبِّهِمْ فَأَهْلَكْنَاهُمْ بِذُنُوبِهِمْ وَأَغْرَقْنَا آلَ فِرْعَوْنَ ۚ وَكُلٌّ كَانُوا ظَالِمِينَ

ഫിര്‍ഔന്‍ പ്രഭൃതികളെപോലെയും അവര്‍ക്ക് മുമ്പുള്ളവരെപോലെയും, അവര്‍ തങ്ങളുടെ നാഥന്‍റെ ആയത്തുകള്‍ തള്ളിപ്പറഞ്ഞു, അപ്പോള്‍ അവരുടെ കുറ്റങ്ങ ള്‍ കാരണം നാം അവരെ നശിപ്പിച്ചു, ഫിര്‍ഔന്‍ പ്രഭൃതികളെ നാം മുക്കിക്കൊല്ലുകയും ചെയ്തു, അവരെല്ലാവരും അക്രമികള്‍ തന്നെയായിരുന്നു.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ അക്രമികളും തെമ്മാടികളുമായി മാറിയിരിക്കുന്നു. അതുകൊണ്ട് പ്രപഞ്ചനാഥന്‍ അവന്‍റെ ഗ്രന്ഥമായ അദ്ദിക്റിനെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈന-ബുദ്ധ-ഹൈന്ദവ-ജൂത-ക്രൈസ്തവ ജനവിഭാഗ ങ്ങളെ ഏല്‍പിക്കുന്നതാണ് എന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. 7: 140-141, 146-147; 98: 6 വിശദീകരണം നോക്കുക.