ذَٰلِكَ بِأَنَّ اللَّهَ لَمْ يَكُ مُغَيِّرًا نِعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنْفُسِهِمْ ۙ وَأَنَّ اللَّهَ سَمِيعٌ عَلِيمٌ
അത് നിശ്ചയം അല്ലാഹു ഒരു ജനതക്ക് നല്കിയ അനുഗ്രഹങ്ങള്‍ അവര്‍ ത ന്നെ സ്വയം മാറ്റുന്നതുവരെ അല്ലാഹു മാറ്റുകയില്ല എന്ന ചര്യയനുസരിച്ചാ ണ്, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനിയാകുന്നു.
'അത്' എന്ന് പറഞ്ഞതിന്റെ വിവക്ഷ സൂക്തം 52 ല്‍ പറഞ്ഞ അല്ലാഹുവിന്റെ സൂ ക്തങ്ങള്‍ മൂടിവെക്കുകവഴി അവരുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമായി മാറുമ്പോഴാണ് നി ഷ്പക്ഷവാനായ നാഥന് ഏതൊരു ജനതയെയും നശിപ്പിക്കുക എന്നാണ്. 13: 11 ലും, നി ശ്ചയം അല്ലാഹു ഒരു ജനതയെ അവര്‍ സ്വയം മാറുന്നതുവരെ മാറ്റുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതായത്, അല്ലാഹു നിഷ്പക്ഷവാനാണ്, ഓരോ ആത്മാവിനും നന്മയും തി ന്മയും വിശദീകരിക്കുന്ന ഗ്രന്ഥം നല്‍കിയിട്ടുണ്ട്. അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ ഉ പയോഗപ്പെടുത്തി സ്വര്‍ഗം പണിതാല്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെയാണ്, അല്ലാഹുവിനെയും അവന്റെ അനുഗ്രഹങ്ങളെയും വിസ്മരിച്ചുകൊണ്ട് 9: 67-68 ല്‍ വിവരിച്ച പ്രകാ രം ജീവിതലക്ഷ്യം നഷ്ടപ്പെടുത്തിയാല്‍ അതിന്റെ ദോഷവും അവരവര്ക്കുതന്നെ. നന്മ അല്ലാഹുവില്‍ നിന്നും തിന്മ അവരവരുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലവുമാണെ ന്ന് 4: 79 ല്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ ഈ സംസാരം 25: 18 ല്‍ പറഞ്ഞ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതക്ക് മനസ്സിലാവുകയില്ല എന്ന് 4: 78 ലും പറഞ്ഞിട്ടു ണ്ട്. ഏറ്റവും വലിയ അനുഗ്രഹവും കാരുണ്യവും ഔദാര്യവും അദ്ദിക്റാണ് എന്ന് 4: 113 ല്‍ വിശദീകരിച്ചിട്ടുണ്ട്. 6: 155-156; 7:178; 14: 28-30 വിശദീകരണം നോക്കുക.