( അബസ ) 80 : 20
ثُمَّ السَّبِيلَ يَسَّرَهُ
പിന്നെ ആ മാര്‍ഗം അവന് എളുപ്പമാക്കുകയും ചെയ്തു.
സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളുമടങ്ങിയ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ മനുഷ്യനെ പഠിപ്പിച്ച നിഷ്പക്ഷവാന്‍ രണ്ടാലൊരു മാര്‍ഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയിട്ടുണ്ട് എന്ന് 76: 3 ല്‍ പറ ഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു എന്ന് 54: 17 ലും പറഞ്ഞിട്ടുണ്ട്. അഥവാ ഹൃദയത്തിന്‍റെ ഭാഷയിലുള്ള നാഥന്‍റെ സംസാ രമായ അദ്ദിക്ര്‍ നിരക്ഷരരായവര്‍ക്കാണ് കൂടുതല്‍ മനസ്സിലാവുക എന്ന് 62: 2-3 ല്‍ വിവരിച്ചിട്ടുണ്ട്. 3: 7-10, 91; 9: 32-33 വിശദീകരണം നോക്കുക.