( ഇന്‍സാന്‍ ) 76 : 3

إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا

നിശ്ചയം, നാം അവന് രണ്ടാല്‍ ഒരുമാര്‍ഗം-ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്ന വന്‍, അല്ലെങ്കില്‍ നന്ദികെട്ടവന്‍-തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി. 

നിഷ്പക്ഷവാനായ അല്ലാഹു എല്ലാഓരോ ആത്മാവിനും-ആണിനും പെണ്ണിനും- അതിന്‍റെ സന്മാര്‍ഗവും ദുര്‍മാര്‍ഗവുമടങ്ങിയ, അഥവാ സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും വിശദീകരിക്കുന്ന അദ്ദിക്ര്‍ 55: 1 ല്‍ വിവരിച്ച പ്ര കാരം സ്വര്‍ഗത്തില്‍ വെച്ച് പഠിപ്പിച്ചിട്ടുള്ളതിനാല്‍ ഒരാള്‍ക്കും മറ്റൊരാളെ വിശ്വാസിയാ ക്കാനുള്ള ബാധ്യതയോ കടമയോ നിര്‍ബന്ധിക്കലോ ഇല്ല. അപ്പോള്‍ അദ്ദിക്ര്‍ കൊണ്ട് മറ്റുള്ളവരെ ഉണര്‍ത്തല്‍ മാത്രമേ വിശ്വാസിയുടെ മേല്‍ ബാധ്യതയുള്ളൂ. ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഇന്ന് ഗ്രന്ഥമായി രൂപപ്പെ ട്ടിരിക്കെ 10: 100 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിന്‍റെ സമ്മതപത്രമായ പ്രസ്തുത ഗ്രന്ഥം ഉപയോഗപ്പെടുത്തിക്കൊണ്ടല്ലാതെ ഒരാളും യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. പുരുഷനാ കട്ടെ സ്ത്രീയാകട്ടെ, ആരാണോ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയായത്, അതി ന്‍റെ ഗുണം അവനുതന്നെയാണ്; ആരാണോ അതുകൊള്ളെ അന്ധത നടിച്ചത്, അതി ന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ് എന്ന് 6: 104; 10: 108; 17: 15; 39: 41 എന്നീ സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ആരാണോ അദ്ദിക്ര്‍ സത്യപ്പെടുത്തി വിശ്വാസിയാണെന്ന് ഉറപ്പുവരുത്താത്തത്, അവന്‍/അവള്‍ തെ മ്മാടിയായ കപടവിശ്വാസിയാണെന്ന് 32: 18 ലും; കാഫിറാണെന്ന് 64: 2 ലും; കാഫിറും അക്രമിയുമാണെന്ന് 2: 254 ലും പറഞ്ഞിട്ടുണ്ട്. 14: 1; 39: 19, 41; 75: 14-15 വിശദീകരണം നോക്കുക.