( തക്‌വീർ ) 81 : 26

فَأَيْنَ تَذْهَبُونَ

അപ്പോള്‍ നിങ്ങള്‍ എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്?

എക്കാലത്തുമുള്ള കാഫിറുകള്‍ 74: 49-51 ല്‍ പറഞ്ഞ പ്രകാരം സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് സിംഹഗര്‍ജ്ജനം കേട്ട് ഭയപ്പെട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ ഓടി അകലുന്നതാണ്. അവരോട് ചോദിക്കുകയാണ്: അദ്ദിക്റില്‍ നിന്ന് നിങ്ങള്‍ എങ്ങോട്ടാണ് ഓടിപ്പോയിക്കൊണ്ടിരിക്കുന്നത് എന്ന്. അദ്ദിക്ര്‍ വിവരിക്കുന്ന സ്ഥലത്തേക്ക് നിങ്ങള്‍ വിരണ്ടോടി വരിക എന്നാണ് 'നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക' എന്ന് 74: 50-51 ല്‍ പറഞ്ഞതിന്‍റെ വിവക്ഷ. ഇന്ന് ഇത്തരം സൂ ക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറയുക എന്നത് തങ്ങളുടെ ഭക്ഷണമാക്കിയിട്ടുള്ളത്. അവരുടെ കാര്യത്തില്‍ 36: 7, 70 സൂക്തങ്ങളില്‍ പറഞ്ഞ 'ന്യായവിധി' ബാധകമായിക്കഴിഞ്ഞിരിക്കുകയാണ്. അതായത് അവര്‍ കണ്ട- കേട്ട-തൊട്ട-വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതും വാദിക്കുന്നതും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതുമാണ്. 25: 17-18, 34; 41: 41-42; 80: 4-7 വിശദീകരണം നോക്കുക.