( ഇന്‍ഫിത്വാര്‍ ) 82 : 6

يَا أَيُّهَا الْإِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ

ഓ മനുഷ്യാ! മാന്യനായ നിന്‍റെ നാഥന്‍റെ കാര്യത്തില്‍ എന്തൊന്നാണ് നിന്നെ വഞ്ചിച്ചുകളഞ്ഞത്? 

മാന്യനായ നാഥനെ പരിചയപ്പെടുത്തുന്നത് 56: 77-79 ല്‍ പറഞ്ഞ മഹത്വമുടയവ നായ അവന്‍റെ പക്കല്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള, മാന്യമായ വായനയായ അദ്ദിക്റാണ്. മാന്യമായ ആ സന്ദേശം കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ജിബ്രീലും മുഹമ്മദും മൂ സായും മാന്യന്മാരായ ദൂതന്മാരായത്. ഇതര സൃഷ്ടികളെക്കാള്‍ മനുഷ്യരെ ശ്രേഷ്ഠരാക്കിയതും മാന്യമായ ഗ്രന്ഥം അവനെ പഠിപ്പിച്ചതുകൊണ്ടാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുശ്രിക്കുകളും മാലിന്യവുമാണെന്നും അവര്‍ക്ക് പരിശുദ്ധമായ ഗ്രന്ഥം-അദ്ദിക്ര്‍-മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയി ല്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. ചിന്താശക്തി ഉ പയോഗപ്പെടുത്താത്ത അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റ വും ദുഷ്ടര്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 36: 59-62, 69; 25: 33-34; 50:1 വിശദീകരണം നോക്കുക.