( മുത്വഫ്ഫിഫീന്‍ ) 83 : 17
ثُمَّ يُقَالُ هَٰذَا الَّذِي كُنْتُمْ بِهِ تُكَذِّبُونَ
പിന്നെ പറയപ്പെടുന്നതാണ്: നിങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന തെന്തോ അതാകുന്നു ഇത്.
ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ സത്യമായ അദ്ദിക്റിനെ ത ള്ളിപ്പറഞ്ഞുകൊണ്ട് 4: 50-51 ല്‍ വിവരിച്ച പ്രകാരം മിഥ്യയായ ത്വാഗൂത്തിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസിയെക്കുറിച്ച് 'ഇവന് കളവുപറയുന്ന ഒറ്റയാന്' എന്നാണ് ഇവര്‍ പരിഹസിക്കുക. 36: 59-62 ല്‍ വിവരിച്ച പ്രകാരം ഇവ ര്‍ നാഥനെ സേവിക്കുന്നതിന് പകരം പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 2: 39; 9: 31-33; 32: 20-22 വിശദീകരണം നോക്കുക.