( ഇന്‍ശിഖാഖ് ) 84 : 2

وَأَذِنَتْ لِرَبِّهَا وَحُقَّتْ

അങ്ങനെ സംഭവിക്കാന്‍ അതിന് അതിന്‍റെ നാഥന്‍ സമ്മതം നല്‍കുകയും ചെ യ്യുമ്പോള്‍.

ആകാശഭൂമികളെ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച് ഇന്ന് കാണുന്ന വിധത്തില്‍ സം വിധാനിച്ച അല്ലാഹു അതിനോട് അതിന്‍റെ പൂര്‍വികാവസ്ഥയിലേക്ക് തന്നെ മടങ്ങണ മെന്ന് കല്‍പ്പിക്കുന്നതോടെ അത് പൂര്‍വികാവസ്ഥയിലേക്ക് മടങ്ങുന്നതാണ്. ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ പ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം അവന്‍റെ ഗ്രന്ഥത്തില്‍ ആദ്യമേ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പ്രപഞ്ചത്തിലോ നിങ്ങളിലോ ഒരു കാര്യവും സംഭ വിക്കുന്നില്ല, അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ എന്ന് 2: 255 ല്‍ വിവരിച്ചിട്ടുണ്ട്. 21: 30; 54: 50-53; 68: 16; 81: 11 വിശദീകരണം നോക്കുക.