( ഇന്‍ശിഖാഖ് ) 84 : 9
وَيَنْقَلِبُ إِلَىٰ أَهْلِهِ مَسْرُورًا
അവന്‍ അവന്‍റെ കുടുംബാംഗങ്ങളിലേക്ക് സന്തുഷ്ടനായി തിരിച്ചുവരുന്നതുമാണ്.
നാലാം ഘട്ടത്തിലുള്ള ഐഹികജീവിതം ഏഴാം ഘട്ടത്തിലേക്കുള്ള കൃഷിയിടമാണെന്ന ബോധത്തില്‍ 17: 13-14 ല്‍ വിവരിച്ച പ്രകാരം തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ പ്രകാശമായ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന ജീവിതമായിരിക്കും വിധിദിവസം വലതുകൈയില്‍ ഗ്രന്ഥം കിട്ടുന്നവന്‍ രേഖപ്പെടുത്തി വെക്കുക. അവന്‍ ഒരു ചെ റിയ വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടും. കാരണം ഐഹികലോകത്ത് അവന്‍ തന്‍റെ കുടുംബാംഗങ്ങളുടെ ജീവിതം അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ക്രമപ്പെടുത്താന്‍ ജാഗ്രത പാലിക്കുന്നവനായിരുന്നു. 13: 18; 59: 18; 69: 19-24 വിശദീകരണം നോക്കുക.