( ബുറൂജ് ) 85 : 14

وَهُوَ الْغَفُورُ الْوَدُودُ

അവന്‍ ഏറെപ്പൊറുക്കുന്ന സ്നേഹവാനുമാകുന്നു.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമാ യ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെ യും അവരുടെ അനുയായികളായ മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയും അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളാ യ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയുമാണ് എന്ന് 33: 73 ല്‍ പറഞ്ഞിട്ടുണ്ട്. 11: 90; 15: 49; 41: 30-32 വിശദീകരണം നോക്കുക.