( ബുറൂജ് ) 85 : 3
وَشَاهِدٍ وَمَشْهُودٍ
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്നവരുമാണ് സത്യം.
11: 17 ല്‍ പറഞ്ഞ അദ്ദിക്ര്‍ തന്നെയാണ് സാക്ഷി. അദ്ദിക്റിനെ ഇവിടെവെച്ച് ത്രാസും ഉരക്കല്ലും കാത്തുസൂക്ഷിക്കുന്നതുമായി ഉപയോഗപ്പെടുത്തിയ വിശ്വാസികള്‍ക്ക് അദ്ദിക് ര്‍ കൊണ്ട് വിധികല്പ്പിക്കപ്പെടുന്ന ദിനം അനുകൂലമായും അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത കാഫിറുകള്‍ക്ക് പ്രതികൂലമായും അദ്ദിക്ര്‍ സാക്ഷ്യം വഹിക്കു മെന്നാണ് സാക്ഷ്യം വഹിക്കപ്പെടുന്നവര് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. 11: 103; 16: 89; 39: 69 വിശദീകരണം നോക്കുക.