( അഅ്ലാ ) 87 : 12
الَّذِي يَصْلَى النَّارَ الْكُبْرَىٰ
-വമ്പിച്ച നരകാഗ്നിയില് വേവുന്ന ഒരുവന്.
നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും സ്വര്ഗ്ഗത്തിലേക്കുള്ള ടിക്കറ്റായും അദ്ദിക്റിനെ ഉപയോഗപ്പെടുത്താത്തവരാണ് ഏറ്റവും വലിയ ദൗര്ഭാഗ്യവാന്മാര്. അദ്ദിക്ര് കേള്ക്കാനും പറയാനും തയ്യാറാകാത്ത ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അത്തരം കാഫിറുകളാണ് അല്ലാഹുവിന്റെ അടുക്കല് ഏറ്റവും ദുഷിച്ച ജീവികളെന്ന് 8: 22, 55 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. 4: 56; 89: 23-24; 92: 15-16 വിശദീകരണം നോക്കുക.