നിശ്ചയം ആരാണോ തന്‍റെ നാഥന്‍റെയടുക്കല്‍ ഭ്രാന്തനായിക്കൊണ്ട് വരുന്നത്, അപ്പോള്‍ നിശ്ചയം അവന് നരകകുണ്ഠമാണുള്ളത്, അതില്‍ അവന്‍ മരിക്കുകയില്ല, ജീവിക്കുകയുമില്ല.
6: 55; 7: 40; 10: 17; 36: 59-62 തുടങ്ങി 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാര്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ ത ന്നെയാണ്. ഭ്രാന്തനായിക്കൊണ്ട് വരിക എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ചിന്താശക്തി ഉപയോഗപ്പെടുത്താതെ പ്രജ്ഞയറ്റവനും ലക്ഷ്യബോധം നഷ്ടപ്പെട്ടവ നുമായി ജീവിച്ച് മരിച്ചുപോവുക എന്നാണ്.
87: 11-13 സൂക്തങ്ങളില്‍, ദിക്റായില്‍ നിന്ന് അകന്ന് ജീവിച്ചവന്‍ വമ്പിച്ച നരകത്തീയില്‍ വേവിക്കപ്പെടുകതന്നെ ചെയ്യും, പിന്നെ അതില്‍ അവന്‍ മരിക്കുകയില്ല, ജീവിക്കുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 'അതില്‍ മരിക്കുകയില്ല' എന്ന് ആദ്യം പറഞ്ഞത് നരകത്തില്‍ ജീവനുള്ളവരെ ശരീരത്തോടു കൂടിയാണ് ഇടുക എന്നതിനാലും 4: 56 ല്‍ പറഞ്ഞ പ്രകാരം തൊലി ഉരുകുമ്പോഴെല്ലാം പുതിയ തൊലി വെച്ചുകൊടുക്കപ്പട്ട് ശിക്ഷ പൂര്‍ണ്ണരീതിയില്‍ ആ സ്വദിപ്പിക്കും എന്നതിനാലുമാണ്. 43: 77 ല്‍ പറഞ്ഞ പ്രകാരം അവര്‍ മരണത്തിന് വേണ്ടി കേഴുമെങ്കിലും ഒരിക്കലും മരിക്കുകയില്ല. 7: 40; 11: 105-108; 19: 86 വിശദീകരണം നോക്കുക.