( ഗാഷിയഃ ) 88 : 20

وَإِلَى الْأَرْضِ كَيْفَ سُطِحَتْ

-ഭൂമിയിലേക്കും, അത് എങ്ങിനെയാണ് പരത്തപ്പെട്ടിട്ടുള്ളത് എന്ന്.

ഭൂമിയുടെ ഘടന ഗോളാകൃതിയിലാണെങ്കിലും മനുഷ്യന് എല്ലാ വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ വിശാലമായിട്ടാണ് അനുഭവപ്പെടുന്നത് എന്നതില്‍ നിന്നും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച സൃഷ്ടിവൈഭവനെ കണ്ടെ ത്താവുന്നതാണ്. സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ഈ സംവിധാനത്തിന്‍റെ പിന്നിലുള്ള ലക്ഷ്യം മനസ്സിലാക്കുന്നവരും ഇതൊന്നും നീ മിഥ്യയായി സൃഷ്ടിച്ചതല്ല, ഞങ്ങളുടെ നാഥാ! നീ പരിശുദ്ധനാണ്, ഞങ്ങളെ നീ അദ്ദിക്റിനെ നര കശിക്ഷയെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന പരിചയായും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുവരാനുള്ള ടിക്കറ്റായും ഉപയോഗപ്പെടുത്തുന്നവരാക്കേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുന്നതോടൊപ്പം ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതുമാണ്. 7: 179; 25: 34; 39: 5,18 വിശദീകരണം നോക്കുക.