( ബലദ് ) 90 : 1

لَا أُقْسِمُ بِهَٰذَا الْبَلَدِ

അല്ല, ഈ നാടിനെക്കൊണ്ടിതാ ഞാന്‍ ആണയിടുന്നു. 

'ഈ നാട്' കൊണ്ടുദ്ദേശിക്കുന്നത് ഭൂമിയുടെ കേന്ദ്രമായ മക്കയാണ്. ഗ്രന്ഥം അവതരിക്കുന്ന കാലത്ത് മൊത്തം ലോകം അന്ധകാരത്തിലും മനുഷ്യര്‍ റാഞ്ചപ്പെടുന്ന അവസ്ഥയിലുമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും സുരക്ഷിതത്വവും നല്‍കുന്ന നാടായിരുന്നു മക്ക. 27: 91-92; 28: 57; 29: 67-69 വിശദീകരണം നോക്കുക.