( ബലദ് ) 90 : 9
وَلِسَانًا وَشَفَتَيْنِ
-ഒരു നാവും രണ്ട് ചുണ്ടുകളും?
അവന് കാണാനും സംസാരിക്കാനുമുള്ള അവയവങ്ങള്‍ നല്‍കിയില്ലെയോ എന്ന ചോദ്യം കൊണ്ട് അദ്ദിക്റില്‍ നിന്ന് അവരവരെയും ജീവിതലക്ഷ്യവും തിരിച്ചറിഞ്ഞ് മറ്റുള്ളവരിലേക്ക് ഹൃദയത്തിന്‍റ ഭാഷയില്‍ പ്രതിഫലിപ്പിക്കണമെന്നാണ് ദ്യോതിപ്പിക്കുന്നത്. അങ്ങനെ ചെയ്യാത്ത ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും നികൃഷ്ടരെന്നാണ് 8: 22 ല്‍ പ്രപഞ്ചനാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 16: 43-44; 32: 4; 76: 1-2 വിശദീകരണം നോക്കുക.