( അല്ലൈല് ) 92 : 13
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ
നിശ്ചയം, നമുക്ക് തന്നെയുള്ളതാകുന്നു പരലോകവും ഇഹലോകവും.
അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനെ ശുദ്ധീകരിക്കാത്തവരും പരലോകം കൊണ്ട് വിശ്വസിക്കാത്തവരുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ആത്മാവിനെ ശുദ്ധീകരിച്ച് ജീവിക്കുന്ന വിശ്വാസിയുടെ ഇന്നത്തെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 3: 136; 33: 35; 42: 20 വിശദീകരണം നോക്കുക.