( അല്ലൈല്‍ ) 92 : 12

إِنَّ عَلَيْنَا لَلْهُدَىٰ

നിശ്ചയം, മാര്‍ഗദര്‍ശനം നല്‍കേണ്ടത് നമ്മുടെ ബാധ്യത തന്നെയാകുന്നു. 

2: 38 ല്‍ പറഞ്ഞ പ്രകാരം എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നുകിട്ടും, അത് വന്നുകിട്ടിയാല്‍ ആരാണോ അത് പിന്‍പറ്റുന്നത്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിക്കുമ്പോള്‍ തന്നെ അല്ലാഹു പറയുകയുണ്ടായി. 9: 115; 87: 3; 91: 8 വിശദീകരണം നോക്കുക.