( അശ്ശര്‍ഹ് ) 94 : 6

إِنَّ مَعَ الْعُسْرِ يُسْرًا

നിശ്ചയം, ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പവുമുണ്ട്. 

പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതിന് വേണ്ടിയാണ് മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത്. ഒരു രാവിന് ഒരു പകല്‍, ഒരു കയറ്റത്തിന് ഒരു ഇറക്കം, ഒരു ബുദ്ധിമുട്ടിന് ഒരു എളുപ്പം എന്നത് പ്രകൃതി നിയമമാണ്. അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കപ്പെടുകയും അദ്ദിക്ര്‍ പ്രവചിക്കുന്ന വിശാലതയും സമാധാനവും ലോകത്തു മൊത്തം നടപ്പില്‍ വരികതന്നെ ചെയ്യുമെന്നും ത്രികാലജ്ഞാനിയായ അല്ലാഹു പ്രവാചകനെയും അതുവഴി അന്ത്യനാള്‍ വരെയുള്ള വിശ്വാസികളെയും സമാധാനിപ്പിക്കുകയാണ്. മക്കാ-മദീനാ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഇജാസ് ഒഴികെയുള്ള ലോകത്തുള്ള മറ്റു പ്രദേശങ്ങളെല്ലാം തന്നെ മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ അടക്കിഭരിക്കുന്നതാണ്. ഒന്നേകാല്‍ വര്‍ഷം പിന്നിടുമ്പോള്‍ അല്ലാഹു ഈസായെ കൊണ്ടുവരികയും ഈസാ വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുകയും ചെയ്താല്‍ ലോകത്തെല്ലായിടത്തും ഇസ്ലാം മാത്രമായിരിക്കും ഏക ജീവിതവ്യവസ്ഥ. 3: 140-141; 11: 17; 17: 81-82; 32: 29 വിശദീകരണം നോക്കുക.