فَإِذَا فَرَغْتَ فَانْصَبْ
അപ്പോള് നീ ഒന്നില് നിന്ന് വിരമിച്ചാല് മറ്റൊന്നില് ഏര്പ്പെടുക.
പ്രപഞ്ചനാഥന്റെ സന്ദേശമായ അദ്ദിക്ര് ലോകര്ക്ക് എത്തിച്ചുകൊടുക്കുന്നതിന് ഒരു ഭാഗത്തുനിന്ന് തടസ്സമുണ്ടാവുകയാണെങ്കില് അതില് നിരാശപ്പെടാതെ മറ്റ് ഭാഗത്തിലൂടെ മുന്നേറണമെന്നാണ് പ്രവാചകനെയും വിശ്വാസികളെയും അല്ലാഹു പഠിപ്പിക്കുന്നത്. എന്തൊരു ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദിക്ര് അവതരിപ്പിച്ചിട്ടുള്ളതെന്ന് അദ്ദിക്റില് നിന്ന് മനസ്സിലാക്കിയ വിശ്വാസികള് ഇന്ന് നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്മ്മങ്ങള്ക്കൊന്നുമല്ല മുന്ഗണന നല്കുക, മറിച്ച് പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര് ലോകരില് പ്രചരിപ്പിച്ച് മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനും അതുവഴി പ്രപഞ്ചത്തിന്റെ ആയുസ്സ് നീട്ടുന്നതിനും, 1000 സമുദായങ്ങളില് പെട്ട ജീവികള്ക്ക് ഉപകാരപ്രദമാകുന്ന രീതിയില് ജൈവകൃഷി ചെയ്യുന്നതിനും ഫലവൃക്ഷങ്ങള് വെച്ചുപിടിപ്പിക്കുന്നതിനും സര്വ്വകഴിവുകളും ഉപയോഗപ്പെടുത്തുന്നതിനുമാണ്. അതുവഴി മനുഷ്യരെ ഗ്രന്ഥം പഠിപ്പിച്ച നിഷ്പക്ഷവാനായ നാഥനെ സഹായിക്കുകയാണ് അവര് ചെയ്യുന്നത്. 5: 67; 57: 19; 61: 8-14; 93: 11 വിശദീകരണം നോക്കുക.