( അശ്ശര്‍ഹ് ) 94 : 8

وَإِلَىٰ رَبِّكَ فَارْغَبْ

നിന്‍റെ നാഥനില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുക. 

ഉടമയായി നാഥനെ അംഗീകരിച്ചുകൊണ്ട് അവന്‍ എല്ലാകാര്യങ്ങളും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധത്തില്‍ അവന്‍റെമാത്രം സാക്ഷ്യപത്രവും പ്രതിഫലവും ആഗ്രഹിച്ചുകൊണ്ട് നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് പ്ര വാചകനോടും അതുവഴി ആയിരത്തില്‍ ഒന്നായ വിശ്വാസിയോടും അല്ലാഹു കല്‍പിക്കുന്നത്. 3: 101-102; 7: 205-206; 92: 17-21 വിശദീകരണം നോക്കുക.