( അത്തീന്‍ ) 95 : 5

ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ

പിന്നെ നാം അവനെ താഴ്ന്നവരില്‍ ഏറ്റവും താഴ്ന്നവനാക്കിത്തീര്‍ത്തു.

നിഷ്പക്ഷവാനായ അല്ലാഹു യഥാര്‍ത്ഥത്തില്‍ ആരെയും താഴ്ത്തുകയോ ഉയര്‍ത്തുകയോ ചെയ്യുന്നില്ല. എന്നാല്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ പഠിപ്പിച്ച് സ്രഷ്ടാവിന്‍റെ പ്രതിനിധിയായി ഭൂമിയില്‍ നിയോഗിക്കപ്പെട്ട മനുഷ്യന്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചത്തെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശപിക്കപ്പെട്ട പിശാചിനെക്കാള്‍ മുന്‍പന്തിയിലാവുകവഴി അവന്‍ സ്വയം താഴ്ന്നവരില്‍ താഴ്ന്നവനായി അധഃപ്പതിക്കുകയാണ്. പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരവും അവന്‍ തന്നെയാണ് വഹിക്കേണ്ടിവരിക. 2: 254; 8: 22; 25: 33-34; 33: 72-73 വിശദീകരണം നോക്കുക.