كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ ۩
അങ്ങനെയല്ല, നീ അവനെ അനുസരിച്ചുപോകരുത്, നീ സാഷ്ടാംഗം പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.
ഗ്രന്ഥത്തില്‍ തിലാവത്തിന്‍റെ സാഷ്ടാംഗ പ്രണാമം നിര്‍ബന്ധമുള്ള പതിനഞ്ച് സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. അന്ന് പ്രവാചകനോടുള്ള ഈ കല്‍പന അന്ത്യനാള്‍ വരെ യുള്ള സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമാണ് പിന്‍പറ്റുക. എല്ലാം നിയന്ത്രിക്കുന്നത് ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ അല്ലാഹുവാണെന്നിരിക്കെ അവനോട് അടുക്കുന്നതിന് വേണ്ടിയുള്ള സാഷ്ടാംഗപ്രണാമത്തെ ത്തൊട്ട് ഒരു തരത്തിലുള്ള പ്രലോഭനങ്ങളും ശക്തികളും സാഹചര്യങ്ങളും അവരെ തടയു കയില്ല. അവരുടെ എല്ലാ ആവശ്യങ്ങളും ആത്മാവ് കൊണ്ട് ആത്മാവിന്‍റെ ഉടമയായ നാഥനോട് ഏറ്റവും അടുത്ത സാഷ്ടാംഗപ്രണാമത്തില്‍ ചോദിച്ച് വാങ്ങുന്നതുമാണ്. 19: 58; 26: 218-220; 32: 15; 84: 20-21 വിശദീകരണം നോക്കുക.