( അസ്സജദഃ ) 32 : 15

إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩

നിശ്ചയം, നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വസിക്കുന്നവരാകട്ടെ, അവര്‍ അ വകൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടാല്‍ തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും സാഷ്ടാംഗത്തില്‍ വീഴുന്നതാണ്, അവര്‍ ഒരിക്കലും അഹങ്കരിക്കുന്നവരാവുകയുമില്ല.

ഗ്രന്ഥത്തില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വരുന്ന 15 സൂക്തങ്ങളില്‍ ഒന്നാണ് ഇത്. മറ്റു സൂക്തങ്ങള്‍ താഴെപ്പറയുന്നവയാണ്.

(1) 7: 206:- നിശ്ചയം നിന്‍റെ നാഥന്‍റെ അടുത്തുള്ളവര്‍ ഒരിക്കലും അവനെ സേവിക്കുന്നതിനെത്തൊട്ട് അഹങ്കരിച്ച് പിന്തിരിയുന്നവരല്ല, അവര്‍ അവനെ വാഴ്ത്തുന്നവരും അവന് സാഷ്ടാംഗം പ്രണമിക്കുന്നവരുമാണ്.

(2) 13: 15:- ആകാശഭൂമികളിലുള്ളവരും അവരുടെ നിഴലുകളുമെല്ലാം തന്നെ അനുസരണയോടുകൂടിയോ നിര്‍ബന്ധിതമായോ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അല്ലാഹുവിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.

(3) 16: 48-50:- അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിനെയും അവര്‍ കാണുന്നി ല്ലെയോ?-അവയുടെ നിഴലുകള്‍ ഇടതും വലതുമായിക്കൊണ്ട് അല്ലാഹുവിന് കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നത്, അവ ദൈന്യത പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നവയുമാകുന്നു. ജീവികളില്‍ നിന്ന് ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും മലക്കുകളും അല്ലാഹു വിന് സാഷ്ടാംഗം പ്രണമിക്കുന്നു, അവര്‍ അഹങ്കരിക്കുന്നവരുമല്ല. അവര്‍ തങ്ങളുടെ മീതെയുള്ള അവരുടെ നാഥനെ ഭയപ്പെടുന്നവരും അവരോട് കല്‍പിക്കപ്പെടുന്നതെന്തോ, അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ്.

(4) 17: 107-109:- നീ പറയുക: നിങ്ങള്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളുവിന്‍, നിശ്ചയം ഇതിന് മുമ്പ് ജ്ഞാനം നല്‍കപ്പെട്ടവരായവര്‍, അവരുടെ മേല്‍ അത് വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ വിനീത രായി മുഖം കുത്തി സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നതാണ്; അവര്‍ പറയുന്നവരുമാണ്: ഞങ്ങളുടെ നാഥന്‍ പരിശുദ്ധനാകുന്നു, നിശ്ചയം ഞങ്ങളുടെ നാഥന്‍റെ വാഗ്ദാനം പുലരാനുള്ളത് തന്നെയുമാണ്, അവര്‍ കരഞ്ഞുകൊണ്ട് വിനീതരായി മുഖം കുത്തി വീഴുക യും അവരുടെ ഭയഭക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നതുമാണ്. 

(5) 19: 58:- അക്കൂട്ടരെല്ലാമാണ് ആദം സന്തതികളില്‍ നിന്ന് അല്ലാഹുവിന്‍റെ അനുഗ്രഹ ത്തിന് വിധേയമായിട്ടുള്ള നബിമാരില്‍ നിന്നുള്ള ചിലര്‍; നൂഹിന്‍റെ കൂടെ നാം കപ്പലില്‍ വഹിപ്പിച്ചവരില്‍ നിന്നുള്ള ചിലര്‍, ഇബ്റാഹീമിന്‍റേയും ഇസ്റാഈലിന്‍റെയും സന്തതി പരമ്പരകളില്‍ പെട്ട ചിലര്‍, നാം സന്മാര്‍ഗത്തിലാക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളവരില്‍ നിന്നുള്ള ചിലര്‍; നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ അവരുടെ മേല്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ ഉടനെ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുന്നതാണ്. 

കാരുണ്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ച ആദം മുതല്‍ അന്ത്യനാള്‍ വ രെയുള്ള പ്രവാചകന്മാര്‍, നബിമാര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ മാത്രമാണ് നാഥനെ നിഷ്പക്ഷവാനായി അംഗീകരിച്ചുകൊണ്ട് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വിവരിച്ച് നല്‍കപ്പെ ട്ടാല്‍ സാഷ്ടാംഗത്തില്‍ വീഴുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാ ചിന്‍റെ സംഘത്തില്‍ പെട്ടവരും തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാത്തവരുമാണ്. അവരുടെ മേല്‍ തന്നെയാണ് അല്ലാഹുവിന്‍റെ ശാപവും കോപവും വര്‍ഷിച്ചിട്ടുള്ളതും. 

(6) 22: 18:- നീ കണ്ടില്ലേ? നിശ്ചയം അല്ലാഹു; ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാവരും അവന് സാഷ്ടാംഗപ്രണാമം ചെയ്യുന്നു; സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വ്വത ങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരില്‍ നിന്ന് അധികപേരും ശിക്ഷ ബാധക മായ ധാരാളം പേരും അവന് സാഷ്ടാംഗപ്രണാമം ചെയ്യുന്നു, ആരെയാണോ അല്ലാഹു ഹീനനാക്കിയത്, അവന് മാന്യത നല്‍കാന്‍ ആരുമുണ്ടാവുകയില്ല, നിശ്ചയം അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു. 

മനുഷ്യരില്‍ ധാരാളം പേരും സാഷ്ടാംഗം പ്രണമിക്കുന്നു എന്ന് പറഞ്ഞത് പ്രവാ ചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുട ങ്ങിയ ഇതര ജനവിഭാഗങ്ങളെക്കുറിച്ചാണ്. ശിക്ഷ ബാധകമായ ധാരാളം പേരും സാഷ്ടാംഗ പ്രണാമം ചെയ്യുന്നു എന്ന് പറഞ്ഞത് ഇത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളെക്കുറിച്ചാണ്. അക്കൂട്ടരാണ് സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന യ ഥാര്‍ത്ഥ കാഫിറുകള്‍ എന്നും അവര്‍ക്ക് ഹീനമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത് എ ന്നും 4: 150-151 ല്‍ പറഞ്ഞിട്ടുണ്ട്. 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവ രും അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ ഇക്കൂട്ടര്‍ ആത്മാവിനെ ശുദ്ധീക രിക്കാതെ അവരുടെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില്‍ കോഴികൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നവരാണ്. തിലാവത്തിന്‍റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗ പ്രണാമം നിര്‍വഹിക്കാത്ത ഇക്കൂട്ടര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ഒരുക്കിവെച്ചിട്ടുള്ള തെന്ന് 15: 44; 25: 34, 65-66 സൂക്തങ്ങളില്‍ പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 

 (7) 22: 77 ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ കുനിയുകയും സാഷ്ടാംഗം പ്രണമി ക്കുകയും നിങ്ങളുടെ നാഥനെ സേവിക്കുകയും ഉത്തമമായത് പ്രവര്‍ത്തിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ വിജയം വരിക്കുകതന്നെ വേണമെന്നതിനുവേണ്ടി.

നാഥനെ സേവിക്കല്‍ നാഥനെ പരിചയപ്പെടുത്താനുള്ള ഗ്രന്ഥം ലോകര്‍ക്ക് എത്തിച്ചുകൊടുക്കലാണ്. ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ കീര്‍ത്തനം ചെയ്യുന്നതിനും പരിശുദ്ധപ്പെടുത്തുന്നതിനും അവസരം ലഭിക്കുന്നതിന് ജൈവകൃഷി ചെയ്യലും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കലും അതിനുവേണ്ടി ലോകരെ പ്രേരിപ്പിക്കലും സഹായിക്കലുമാണ് ഇന്ന് ഉത്തമമായ പ്രവൃത്തി.

(8) 25: 60:- നിങ്ങള്‍ നിഷ്പക്ഷവാന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുക എന്ന് അവ രോട് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കുന്നതാണ്: 'ഏതൊന്നാണ് ഈ നിഷ്പക്ഷവാന്‍, നീ കല്‍പിക്കുന്നതിനൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുകയോ?' അത് അവരുടെ വിരോ ധം വര്‍ധിപ്പിക്കുകയാണ് ചെയ്യുക. 

അന്ന് മക്കാമുശ്രിക്കുകള്‍ പ്രവാചകനോട് അനുവര്‍ത്തിച്ചിരുന്ന നയമാണ് ഇതെങ്കില്‍ ഇന്ന് ആയിരത്തില്‍ ഒന്നായ വിശ്വാസി ഈ സൂക്തത്തിന്‍റെ ആശയം വിശദീകരി ച്ചുകൊണ്ട് നിഷ്പക്ഷവാന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യണമെന്ന് പറയുമ്പോള്‍ പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകള്‍ സാഷ്ടാംഗപ്രണാമം ചെയ്യുകയില്ല എന്ന് മാത്രമല്ല, സൂക്തത്തിന്‍റെ കല്‍പന ധിക്കരിച്ചുകൊണ്ട് സൂക്തം വിശദീകരിക്കുന്നവനോട് വെറുപ്പ് കാണിക്കുകയാണ് ചെയ്യുക. ആത്മാവില്ലാത്ത ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന, അല്ലാഹു കൊന്നുകളഞ്ഞ ഇത്തരം കപടവിശ്വാസികള്‍ അല്ലാഹുവി ന്‍റേയും പ്രവാചകന്‍റേയും വിശ്വാസികളുടേയും ശത്രുക്കളാണെന്ന് 63: 4 ല്‍ പറഞ്ഞിട്ടുണ്ട്. 

(9) 27: 24-26:- ഞാന്‍ അവളെയും അവളുടെ ജനതയെയും അല്ലാഹുവിനെക്കൂടാതെ സൂര്യന് സാഷ്ടാംഗം പ്രണമിക്കുന്നവരായി കണ്ടെത്തി; അവരുടെ പ്രവര്‍ത്തനങ്ങള്‍ പിശാച് അവര്‍ക്ക് അലങ്കാരമാക്കി കൊടുത്തിരിക്കുന്നു, അങ്ങനെ അവന്‍ അവരെ യഥാര്‍ത്ഥ വഴിയെത്തൊട്ട് തടയുകയും ചെയ്തിരിക്കുന്നു, അപ്പോള്‍ അവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരായില്ല. ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞുകിടക്കുന്ന എല്ലാ വസ്തുക്കളും പുറ ത്തുകൊണ്ടുവരികയും നിങ്ങള്‍ ഗോപ്യമാക്കിവെക്കുന്ന ഒന്നും നിങ്ങള്‍ പരസ്യമാക്കിവെക്കുന്ന ഒന്നും അറിയുന്നവനുമായ അല്ലാഹുവിന് എന്തുകൊണ്ട് അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നില്ല? അല്ലാഹു, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, അവന്‍ മഹത്തായ സിംഹാസനത്തിന്‍റെ ഉടമയുമാണ്.

ഇലാഹ്-വിളിച്ചുപ്രാര്‍ത്ഥിക്കപ്പെടാനും ഭയപ്പെടാനും ഭരമേല്‍പ്പിക്കപ്പെടാനും സഹായം തേടപ്പെടാനും ആരുടെ മുമ്പിലാണോ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടതും, അതിനെല്ലാം അര്‍ഹന്‍ പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ്, അവന്‍ എല്ലാം അട ക്കിഭരിക്കുന്ന മഹത്തായ സിംഹാസനത്തിന്‍റെ ഉടമയാണ്. 

(10) 38: 24:- അവന്‍ പറഞ്ഞു: നിശ്ചയം നിന്‍റെ പെണ്ണാടിനെ അവന്‍റെ ആടുകളോടൊപ്പം ചേര്‍ക്കാന്‍ ആവശ്യപ്പെടുക വഴി അവന്‍ നിന്നോട് അക്രമം കാണിച്ചിരിക്കുന്നു, നിശ്ചയം കൂടിക്കലര്‍ന്ന് കഴിയുന്നവരില്‍ അധികപേരും ചിലര്‍ ചിലരുടെമേല്‍ അതിക്രമം കാണിക്കുന്നവര്‍ തന്നെയാകുന്നു-വിശ്വാസികളായവരും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും ഒഴികെ, അവര്‍ കുറച്ചുപേര്‍ മാത്രമാണുള്ളത്; ദാവൂദ് ധരിക്കുകയും ചെയ് തു: നിശ്ചയം അതുവഴി നാം അവനെ പരീക്ഷിക്കുക തന്നെയാണ് എന്ന്, അപ്പോള്‍ അവന്‍ തന്‍റെ നാഥനോട് പൊറുക്കലിനെത്തേടുകയും കുമ്പിട്ടുവീണ് ഖേദിച്ച് മടങ്ങുകയും ചെയ്തു.

99 ഭാര്യമാരുണ്ടായിരുന്ന ദാവൂദ് തന്‍റെ പട്ടാളക്കാരന്‍റെ ഭാര്യയെക്കൂടി തന്‍റെ ഭാര്യമാരോടൊപ്പം ചേര്‍ക്കുന്നതിനുവേണ്ടി ആഗ്രഹിച്ചപ്പോള്‍ ത്രികാലജ്ഞാനിയായ അല്ലാഹു ഒരു വിഭാഗം മലക്കുകളെ മനുഷ്യരൂപത്തില്‍ ദാവൂദിന്‍റെ അടുത്തേക്ക് അയക്കുകയും, 'ഞങ്ങള്‍ തര്‍ക്കത്തിലകപ്പെട്ട രണ്ട് കക്ഷികളാണ്, അപ്പോള്‍ നീ ഞങ്ങള്‍ക്കിടയില്‍ സ ത്യം കൊണ്ട് വിധികല്‍പിക്കുക, നീ ഞങ്ങളോട് അനീതി കാണിക്കുകയുമരുത്, ഞങ്ങളെ നീ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നയിക്കുകയും വേണം. നിശ്ചയം ഇത് എന്‍റെ സഹോദരനാണ്. അവന് 99 പെണ്ണാടുകളുണ്ട്, എനിക്ക് ഒരു പെണ്ണാട് മാത്രമാണുള്ളത്. അവന്‍ ആ ഒന്നിനെക്കൂടി എന്നെ ഏല്‍പിക്കുക എന്ന് പറയുന്നു, സംസാരത്തില്‍ അവന്‍ എന്നെ അതിജയിക്കുകയും ചെയ്തിരിക്കുന്നു' എന്ന് അവരിലൊരാള്‍ പറയുകയും ചെയ്തു. ഇത് കേട്ടപ്പോള്‍ ദാവൂദ് വിധികല്‍പിച്ചു: 'നിന്‍റെ പെണ്ണാടിനെ അവന്‍റെ ആടുകളോടൊപ്പം ചേര്‍ക്കാന്‍ ആവശ്യപ്പെടുകവഴി അവന്‍ നിന്നോട് അക്രമം കാണിച്ചിരിക്കുന്നു, കൂടിക്കലര്‍ന്ന് ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളും അധികവും അവിഹിതബന്ധത്തിന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നതാണ്; വിശ്വാസികളും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരുമൊഴികെ-അവരാ കട്ടെ, കുറച്ച് മാത്രമാണുള്ളത്'. അപ്പോഴേക്കും പട്ടാളക്കാരന്‍റെ ഭാര്യയെ മോഹിച്ചത് തെറ്റായിപ്പോയി എന്ന് ദാവൂദിന് ബോധ്യം വരികയും കുമ്പിട്ട് വീഴുകയും നാഥനോട് പൊറുക്കലിനെത്തേടുകയും അവനിലേക്ക് മടങ്ങുകയും ചെയ്തു. ഈ സംഭവം തന്നെ പരീക്ഷിക്കുന്നതിനുവേണ്ടി അല്ലാഹു ഉണ്ടാക്കിയതാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ദാവൂദ് സാഷ്ടാംഗപ്രണാമത്തില്‍ വീണത്. 

തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വരുന്ന ഈ സൂക്തം വായിക്കുന്ന ഫുജ്ജാ റുകള്‍ ആരും തന്നെ സാഷ്ടാംഗപ്രണാമം ചെയ്യുന്നില്ല എന്ന് മാത്രമല്ല, അവര്‍ ഇത് ദാ വൂദിന് നിര്‍ബന്ധവും നമുക്ക് നന്ദിപ്രകടനത്തിന്‍റെ സാഷ്ടാംഗപ്രണാമവുമാണെന്ന് പ്രവാചകനിലൂടെ പഠിപ്പിച്ചത് മറയാക്കി തിലാവത്തിന്‍റെ 15 സാഷ്ടാംഗപ്രണാമത്തില്‍ ഒന്നായി ഇതിനെ പരിഗണിക്കുകപോലും ചെയ്യുന്നില്ല. അവരുടെ കണക്കില്‍ 14 എണ്ണം മാത്രമാ ണ് തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം. എന്നാല്‍ അവര്‍ അതും നിര്‍വഹിക്കുന്നില്ല. 20: 14 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥത്തില്‍ ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടിയാണ് നമസ്കാരം നിലനിര്‍ത്താന്‍ കല്‍പിച്ചിട്ടുള്ളതുതന്നെ. എന്നാല്‍ ജിന്നുകൂട്ടുകാര നെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാതെ നമസ്കരിക്കുന്ന ഇവര്‍ പരസ്ത്രീ പരപുരു ഷന്മാരുടെ ലൈംഗികാവയവങ്ങളാണ് നമസ്കാരത്തില്‍ ഹൃദയം കൊണ്ട് കാണുന്നത്. അതെല്ലാം തന്നെ 17: 13-14 ല്‍ വിവരിച്ച പ്രകാരം അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ന് മ റ്റ് 14 സാഷ്ടാംഗ പ്രണാമത്തെക്കാളും പ്രാധാന്യം നല്‍കേണ്ടത് ദാവൂദിന് നിര്‍ബന്ധമാക്കപ്പെട്ട ഈ സാഷ്ടാംഗ പ്രണാമം നിര്‍വഹിക്കാനാണ്. എന്നാല്‍ ഇക്കാര്യം മനസ്സിലാവുക അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തിലൊന്നായ വിശ്വാസിക്ക് മാ ത്രമാണ്. ഈ സാഷ്ടാംഗ പ്രണാമം അധികമായി നിര്‍വഹിക്കാനും മുന്‍കാലത്ത് അവരുടെ പിരടിയിലുള്ള കര്‍മരേഖയില്‍ കൊത്തിവെക്കപ്പെട്ടിട്ടുള്ള ലൈംഗികാവയവങ്ങള്‍ ഇറക്കിവെക്കുന്നതിന് വേണ്ടി നാഥനോട് ഏറ്റവും സാമീപ്യത്തില്‍ നിലകൊള്ളുന്ന സാ ഷ്ടാംഗപ്രണാമത്തില്‍ പൊറുക്കലിനെത്തേടാനും അവര്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകവഴി അത് ലഭിക്കുന്ന വരും അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ നിന്ന് ഇത്തരം തിന്മകളും ഭാരങ്ങളും നീക്കിക്കിട്ടുന്നതിന് വേണ്ടി സാഷ്ടാംഗത്തില്‍ വീണ് പൊറുക്കലിനെത്തേടുകയും പ്രായശ്ചിത്തമായി ഇതെല്ലാം ഉണര്‍ത്തുന്ന പ്രസ്തുത ഗ്രന്ഥം മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുത്തുകൊണ്ട് അവരെയും അവര്‍ അറിവില്ലാത്ത കാലത്ത് കയറ്റിവെച്ച പാപഭാരങ്ങള്‍ ഇറക്കിവെക്കാന്‍ സഹായിക്കേണ്ടതാണ്. 25: 68-70 വിശദീകരണം നോക്കുക.

(11) 41: 37-38:-രാവും പകലും സൂര്യനും ചന്ദ്രനും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, സൂര്യനോ ചന്ദ്രനോ നിങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യരുത്, അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യുക, നിങ്ങള്‍ അവനെ മാത്രം സേവി ച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്‍! ഇനി അവര്‍ അഹങ്കാരം നടിക്കുകയാണെങ്കില്‍ അപ്പോ ള്‍ നിന്‍റെ നാഥന്‍റെ സമീപത്തുള്ളവരായവര്‍ ആരോ, അവര്‍ രാവും പകലും അവനെ പ രിശുദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നവരാണ്, അവര്‍ അതിന് മടുപ്പുളവാകുന്നവരുമല്ല.

ഈ സൂക്തം വായിക്കുന്നത് ലോകരില്‍ പ്രവാചകന്‍റെ ജനത മാത്രമാണ്. ചന്ദ്രന് സാഷ്ടാംഗപ്രണാമം ചെയ്യുക എന്ന് പറഞ്ഞാല്‍ ചന്ദ്രന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കലല്ല; മറിച്ച് നോമ്പ്, പെരുന്നാള്‍, അറഫാദിനം എന്നിവ വിവിധ നാടുകളിലെ ചന്ദ്രദര്‍ശനം അടിസ്ഥാനമാക്കി സ്വീകരിക്കലാണ്. അങ്ങനെ ചെയ്യുന്നവരെല്ലാം മുശ്രിക്കുകളാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ പ്രതീകമായി സ്ഥാപിച്ചിട്ടുള്ള ഭൂമിയുടെ കേന്ദ്രത്തിലുള്ള കഅ്ബയെ ഖിബ്ലയായി അംഗീകരിച്ച് അവിടെയുള്ള നോമ്പും പെരുന്നാളും അറഫാദിനവും ലോകം മുഴുവന്‍ പിന്‍പറ്റുമ്പോള്‍ മാത്രമാണ് പ്രപഞ്ചനാഥന്‍റെ ഏകത്വം ലോകം മുഴുവന്‍ അംഗീകരിക്കുന്നവരാവുക. എന്നാല്‍ അല്ലാഹുവിനെ വിസ്മരിച്ച് പ്രവാചകനെ തള്ളിപ്പറഞ്ഞ് ഖിബ്ല അംഗീകരിക്കാതെ, വിവിധ നാടുകളിലെ ചന്ദ്രോദയം നോക്കി നോമ്പും പെരുന്നാളും അറഫാദിനവും കൊണ്ടുനടക്കുന്ന പ്രവാചകന്‍റെ ജനതയില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വ്യത്യസ്തമായ മൂന്നും നാലും ദിവസങ്ങളിലായിട്ടാണ് ഇതെല്ലാം കൊണ്ടാടുന്നത്. അല്ലാഹുവിന്‍റെ ഏകത്വം അംഗീകരിക്കാത്ത ഇത്തരം മുശ്രിക്കുകള്‍ ലോകത്തെവിടെയും തമ്മില്‍ ഒരു ദിവസത്തിന്‍റെ വ്യത്യാസമില്ല എന്ന പ്രാഥമിക വിവരം പോലുമില്ലാത്തവരാണ്. 2: 145; 9: 36-37 വിശദീകരണം നോക്കുക.

(12) 53: 59-62:-അപ്പോള്‍ ഈ വര്‍ത്തമാനത്തിലാണോ നിങ്ങള്‍ അത്ഭുതപ്പെട്ടുകൊണ്ടി രിക്കുന്നത്? നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും ചെയ്യുന്നുവോ? ലക്ഷ്യബോധമില്ലാതെ എല്ലാം തികഞ്ഞവരെന്ന മട്ടില്‍ നിങ്ങള്‍ പാട്ടും പാടി ന ടക്കുന്നുവോ? അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുകയും അവനെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുവീന്‍.

(13) 84: 20-21:-അപ്പോള്‍ അവര്‍ എന്തുകൊണ്ട് വിശ്വാസികളാവുന്നില്ല? അവരുടെമേല്‍ ഖുര്‍ആന്‍ വായിക്കപ്പെട്ടാല്‍ അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നവരാകുന്നുമില്ല.

(14) 96: 19:-അങ്ങനെയല്ല, നീ അവനെ അനുസരിച്ചുപോകരുത്, നീ സാഷ്ടാംഗപ്രണാമം ചെയ്യുകയും സാമീപ്യം തേടുകയും ചെയ്യുക. 

പ്രവാചകന്‍ മുഹമ്മദിന്‍റെ 45-ാം വയസ്സിലാണ് 96-ാം സൂറത്തിലെ അവസാനത്തെ 14 വചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. തന്‍റെ ഒരു അടിമ നമസ്കരിച്ചപ്പോള്‍ അവനെ തടയുന്ന ഒരുവനെ നീ കണ്ടുവോ എന്ന് 96: 9-10 ല്‍ ചോദിക്കുന്നു. പ്രവാചകന്‍റെ അന്ന ത്തെ നമസ്കാരരീതി ദൈര്‍ഘ്യമായ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കലായിരുന്നു, എന്നല്ലാതെ സ്ത്രീപുരുഷന്മാര്‍ നഗ്നരായി കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ അവരെ നോക്കിക്കൊണ്ടായിരുന്നില്ല. 

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസികളോട് 7: 205- 206 ല്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ തിലാവത്ത് ചെയ്യാനും തി ലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനെ സഹായിക്കാനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെ ല്ലാം ഗുണകരമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടി പ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ത്രികാലജ്ഞാനമായ നാഥന്‍റെ മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥ മായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോ ടും അതുകൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. ഇതെല്ലാം തന്നെയാണ് 22: 40; 47: 7; 61: 14 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെ സാഹായിക്കുന്ന രീ തി. ഇന്ന് വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ 2: 143 ലും 22: 78 ലും പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജീവിതം ലോകരില്‍ സാക്ഷ്യം വഹിച്ച് ജീ വിക്കാന്‍ സാധ്യമല്ല. തിലാവത്തിന്‍റെ സാഷ്ടാംഗ പ്രണാമത്തെക്കുറിച്ച് ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ അന്ത്യപ്രവാചകനായ മുഹമ്മദിലൂടെ പഠിപ്പിച്ചത്, അവസാനകാല ത്ത് അവരുടെ ഒറ്റ സാഷ്ടാംഗ പ്രണാമം ഭൂമിയിലുള്ളതെല്ലാം ലഭിക്കുന്നതിനെക്കാള്‍ ഉത്തമമായിരിക്കും എന്നാണ്. ഇഹലോകത്ത് വെച്ച് ഈ ഒറ്റ സാഷ്ടാംഗപ്രണാമം ചെയ്യാത്ത ഫുജ്ജാറുകളെക്കുറിച്ച് 54: 42-43 ല്‍ അല്ലാഹു പറയുന്നു: വിധിദിവസം അവരുടെ ദൃഷ്ടികള്‍ ഭയത്താല്‍ കീഴ്പോട്ട് താഴ്ന്നിരിക്കും, അപമാനം അവരെ ആവരണം ചെയ്യും. അവര്‍ ഒറ്റ സാഷ്ടാംഗപ്രണാമത്തിലേക്ക് വിളിക്കപ്പെടും, എന്നാല്‍ അവര്‍ക്ക് അതിന് സാധിക്കുകയില്ല, അവര്‍ ഐഹികലോകത്ത് സമാധാനത്തിലും സുരക്ഷിതത്വത്തിലുമായിരുന്നപ്പോള്‍ അവര്‍ക്ക് ഈ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാന്‍ സാധിക്കാതിരുന്നതാണ് അതിന് കാരണം. 'നിന്‍റെ നാഥനെ വളരെ വിനീതനായും ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെട്ടുകൊണ്ടും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നിന്‍റെ ആത്മാവുകൊണ്ട് സ്മരിക്കുക, നാവുകൊണ്ട് വാക്കുകള്‍ ഉച്ചരിക്കാതെ-നീ പ്രജ്ഞയറ്റവരില്‍ അകപ്പെട്ടുപോവുകയുമരുത്' എന്ന് 7: 205 ലൂടെ പ്രവാചകനോടും അതുവഴി വിശ്വാസികളോടും നാഥന്‍ ക ല്‍പിച്ചിട്ടുണ്ട്. അഥവാ ത്രികാലജ്ഞാനിയായ നാഥന്‍ ഹൃദയത്തിന്‍റെ അവസ്ഥ അറിയുന്നവനല്ല, നാവുകൊണ്ട് പറഞ്ഞാലേ കേള്‍ക്കുകയുള്ളൂ എന്ന തെറ്റായ ധാരണ വെച്ചു പുലര്‍ത്തുന്ന പ്രജ്ഞയറ്റവരില്‍ ഉള്‍പ്പെട്ടുപോകരുത് എന്ന് സാരം. 

അണുമണിത്തൂക്കം അഹങ്കാരം മനസ്സിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക യില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി മാത്രമേ അഹങ്കാരം കരിയിച്ചുകളയാന്‍ സാധിക്കുകയുള്ളൂ. സ ത്യം വന്നുകഴിഞ്ഞു, മിഥ്യ തകരുകയും ചെയ്തു, നിശ്ചയം മിഥ്യ തകരാനുള്ളതുതന്നെയാണ് എന്ന് 17: 81 ല്‍ പറഞ്ഞിട്ടുണ്ട്. 'അവര്‍ നാഥനെ പരിഗണിക്കേണ്ട വിധം പരിഗണി ക്കാത്തവരാണ്' എന്ന് പറയുന്ന 6: 91; 22: 74; 39: 67 എന്നീ സൂക്തങ്ങള്‍ ഗ്രന്ഥത്തില്‍ വായിച്ച ശേഷവും സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനെ പരിഗണിക്കേണ്ട വിധം പ രിഗണിക്കാത്തവരാണ് ഫുജ്ജാറുകള്‍ . 

ഞാന്‍, നീ, അവന്‍, അവള്‍ എന്നെല്ലാം പറയുന്നത് ആത്മാവിനെയാണ് എന്നിരി ക്കെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ വായിക്കുന്നതിനും കേള്‍ക്കുന്നതിനും ശരീരശുദ്ധി വരുത്തല്‍ നിര്‍ബന്ധമില്ല എന്നതുപോലെത്തന്നെ സാഷ് ടാംഗപ്രണാമത്തിന്‍റെ സൂക്തങ്ങള്‍ കേള്‍ക്കുമ്പോള്‍ അംഗശുദ്ധിയോ ദിശയോ പരി സര മോ ഒന്നും പരിഗണിക്കാതെ നാഥനുമുമ്പില്‍ സാഷ്ടാംഗത്തില്‍ വീഴുകയാണ് വേണ്ടത്. വാഹനം ഓടിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ ദിശയൊന്നും പരിഗണിക്കാതെ തലകു നിക്കുകയെങ്കിലും വേണം. തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമത്തില്‍ നാഥനെ വാഴ് ത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്ന രീതി 7: 206 ല്‍ വിവരിച്ചുണ്ട്.