( ഇന്‍ശിഖാഖ് ) 84 : 20

فَمَا لَهُمْ لَا يُؤْمِنُونَ

അപ്പോള്‍ അവര്‍ക്ക് എന്തുപറ്റി, അവര്‍ വിശ്വാസികളാകുന്നില്ലെയോ? 

ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കുന്നതും, 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ ഇല്ലിയ്യീന്‍ പ ട്ടികയിലേക്ക് മാറ്റുന്നതുമാണ്. അപ്രകാരം ചെയ്യാത്ത ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരും നരകക്കുണ്ഠത്തിലേക്കുള്ളവരും ഏറ്റവും വഴിപിഴച്ചവരും എന്ന് 8: 22; 25: 34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 36: 11; 38: 82-83 വിശദീകരണം നോക്കുക.