നൂഹിലേക്ക് ദിവ്യസന്ദേശം നല്‍കപ്പെടുകയും ചെയ്തു, എന്തെന്നാല്‍ നിശ്ചയം നിന്‍റെ ജനത്തില്‍ ഇപ്പോള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനി ആ രും വിശ്വസിക്കുകയില്ല, അപ്പോള്‍ നീ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ആശയറ്റവനാകാതിരിക്കുക!
എന്‍റെ നാഥാ, കാഫിറുകളില്‍ നിന്ന് ഒരാളെയും നീ ഭൂമിയില്‍ അവശേഷിപ്പിക്കല്ലേ, നീയെങ്ങാനും അവരെ അവശേഷിപ്പിക്കുകയാണെങ്കില്‍ നിന്‍റെ അടിമകളെ അവര്‍ വഴിപിഴപ്പിക്കുന്നതാണ്, അവര്‍ ഫാജിറുകളെയും കുഫ്ഫാറുകളെയുമല്ലാതെ പ്രസവിക്കുകയുമില്ല എന്ന് നൂഹ് പ്രാര്‍ത്ഥിച്ചതായി 71: 26-27 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഫിര്‍ഔന്‍ സത്യമെല്ലാം അറിഞ്ഞിട്ടും സത്യത്തെ അംഗീകരിക്കാത്ത തെമ്മാടിയായപ്പോഴാണ് 10: 88 ല്‍ വിവരിച്ച പ്രകാരം അവനെതിരായി പ്രാര്‍ത്ഥിക്കാന്‍ മൂസാക്ക് നാഥന്‍ ദിവ്യസന്ദേശം നല്‍കിയത്. ഇന്ന് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ മുന്‍കഴിഞ്ഞ ജനതകളെക്കാള്‍ അദ്ദിക്റിനോട് വിരോധം വെക്കുന്നവരാണ്. അതുകൊണ്ട് ഇന്നത്തെ ഒറ്റപ്പെട്ട വിശ്വാസി, മാലിന്യമായ അവര്‍ക്ക് അദ്ദിക്ര്‍ നല്‍കാന്‍ താല്‍പര്യപ്പെടുകയില്ല. മറിച്ച് 6: 89 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളിലേക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുത്ത് അവരെ അത് ഉപയോഗപ്പെടുത്താന്‍ ഉപദേശിക്കുകയാണ് ചെയ്യുക. 9: 51; 11: 5, 89 വിശദീകരണം നോക്കുക.