( ഹൂദ് ) 11 : 5

أَلَا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا مِنْهُ ۚ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ

അറിഞ്ഞിരിക്കുക, നിശ്ചയം അവര്‍ അവനില്‍ നിന്ന് അവരുടെ മാറിടങ്ങളിലുള്ളത് ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും; അറിഞ്ഞിരിക്കുക, അവര്‍ അവരുടെ വ സ്ത്രങ്ങള്‍ കൊണ്ട് മൂടുമ്പോഴും അവര്‍ രഹസ്യമാക്കുന്ന ഒന്നും അവര്‍ പരസ്യ മാക്കുന്ന ഒന്നും അറിയുന്നവനാണവന്‍, നിശ്ചയം അവന്‍ നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന്‍ തന്നെയാണ്.

 ജാഹിലിയ്യത്തിലെ അറബികളുടെ-സ്ത്രീകളും പുരുഷന്മാരും-നഗ്നരായിക്കൊണ്ടുള്ള കഅ്ബാ പ്രദക്ഷിണത്തെക്കുറിച്ചാണ് ഈ സൂക്തം പരാമര്‍ശിക്കുന്നത്. ജനിച്ചതുപോലെയാകട്ടെ എന്ന് കരുതിക്കൊണ്ടായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്. അതിന് അവര്‍ അവരുടെ പിതാക്കന്‍മാരെ കൂട്ടുപിടിച്ച് അപ്രകാരം പിതാക്കന്‍മാരും ചെയ്തിരുന്നു എന്നും അത് അല്ലാഹു കല്‍പ്പിച്ചതാണ് എന്നും വ്യാജം പറയുന്നവരായി രുന്നു. അതേസമയം രാത്രി ഭാര്യാഭര്‍ത്താക്കന്‍മാര്‍ കിടപ്പറയില്‍ ഇരുട്ടിലായിരിക്കുമ്പോ ള്‍ സംയോഗ സമയത്ത് മാറിടങ്ങള്‍ അല്ലാഹു കാണുമെന്ന് കരുതി വസ്ത്രം കൊണ്ട് മൂടുക പതിവായിരുന്നു. അതിനെക്കുറിച്ചാണ് 'നിങ്ങള്‍ വസ്ത്രം കൊണ്ട് മൂടുമ്പോഴും അഴിച്ചിടുമ്പോഴും ഏത് അവസ്ഥയിലും നിങ്ങളുടെ മനോമുകുരങ്ങള്‍ വരെ അറിയുന്നവന്‍ തന്നെയാണ് ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍!' എന്ന് അല്ലാഹു പറയുന്നത്. 2: 187 അവതരിപ്പിച്ചുകൊണ്ട് ഇണകളായ ഭാര്യാഭര്‍ത്താക്കന്‍മാര്‍ കിടപ്പറയില്‍ പരസ്പ രം വസ്ത്രങ്ങളാണ്, അതുകൊണ്ട് അവിടെ നഗ്നരായിരിക്കുന്നതില്‍ മനഃപ്രയാസമോ കുറ്റമോ കരുതേണ്ടതില്ല, അത് അല്ലാഹു അനുവദിച്ചതാണ് എന്ന് വിശ്വാസികളെ പഠി പ്പിച്ചിട്ടുണ്ട്.

'അവനില്‍ നിന്ന് മറക്കുവാന്‍ മാറിടങ്ങള്‍ ഒളിപ്പിക്കുമ്പോള്‍' എന്നുപറഞ്ഞത്, 'പ്ര വാചകനില്‍ നിന്ന് മറക്കുവാന്‍' എന്നാണെങ്കില്‍ പ്രവാചകനില്‍ നിന്ന് കഴിയുന്നത്ര അകന്ന് നില്‍ക്കാനും പ്രവാചകനെ കാണാതിരിക്കാനും അവര്‍ മുഖം തിരിച്ചുകളയുക യോ വസ്ത്രം കൊണ്ട് മൂടുകയോ മറച്ചുകളയുകയോ ചെയ്തിരുന്നു എന്നാണ്. പ്രവാചകനെ നേര്‍ക്കുനേര്‍ കാണാതിരിക്കാനും തന്‍റെ ദൗത്യത്തെക്കുറിച്ച് അവരോട് ഒന്നും പറയാതിരിക്കാനും വേണ്ടിയായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ അ ല്ലാഹു അവരുടെ ഈ അവസ്ഥകളെല്ലാം അറിയുന്നുണ്ട് എന്നാണ് സൂക്തം പറയുന്നത്. 7: 5-7 ല്‍, പ്രവാചകന്‍ നൂഹ് അല്ലാഹുവിനോട് പറയുന്നു: എന്‍റെ നാഥാ, ഞാന്‍ എന്‍റെ ജനതയെ രാപ്പകല്‍ ഭേദമന്യേ നിന്നിലേക്ക് വിളിച്ചു, എന്നാല്‍ എന്‍റെ വിളി അവരില്‍ അകല്‍ച്ചയല്ലാതെ വര്‍ദ്ധിപ്പിച്ചില്ല. നീ അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതിനുവേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴെല്ലാം അവര്‍ അവരുടെ ചെവികളില്‍ വിരല്‍ തിരുകുകയും എന്നെ കാണാതിരിക്കുന്നതിനുവേണ്ടി വസ്ത്രം കൊണ്ട് മറക്കുകയും അങ്ങനെ അവര്‍ അഹങ്കാരത്തില്‍ ആണ്ടിറങ്ങുകയുമാണ് ചെയ്തത്. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ സ ത്യപ്പെടുത്തി ജീവിക്കാത്തതിനാല്‍ അവര്‍ ആത്മാവിനെ പരിഗണിക്കാത്തവരും ശരീരം മൂടിപ്പുതച്ച് ജീവിക്കലാണ് ഭക്തി എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരുമാണ്. അതുവഴി 'അവരുടെ സ്ത്രീകള്‍ മൂടിപ്പുതച്ച നഗ്നകളായിരിക്കും' എന്ന് നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചത് അവരുടെ കാര്യത്തില്‍ സത്യമായി പുലര്‍ന്നിരിക്കുകയാണ്. എല്ലാ ഓരോ മനുഷ്യന്‍റെയും കര്‍മരേഖ അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുണ്ട് എ ന്നും, വിധിദിവസം അത് പ്രകാശിക്കുന്ന തുറന്ന പുസ്തകമായി പുറത്തെടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നും 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-31; 58: 6; 78: 29 എന്നീ സൂക്തങ്ങളില്‍ വായിക്കുന്ന ഇത്തരം ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായതിനാല്‍ പ്രസ്തുത ബോധത്തിലല്ല ജീവിക്കുന്നത്. 10: 70 ല്‍ വിവരിച്ച പ്രകാരം അവര്‍ വിധിദിവസം അവരുടെ കര്‍ മരേഖ വായിക്കുമ്പോള്‍ അതിലുള്ളതില്‍ കുണ്ഠിതപ്പെടുന്നതാണ്. 2: 255; 9: 67-68; 10: 61 വിശദീകരണം നോക്കുക.