( ഹൂദ് ) 11 : 35

أَمْ يَقُولُونَ افْتَرَاهُ ۖ قُلْ إِنِ افْتَرَيْتُهُ فَعَلَيَّ إِجْرَامِي وَأَنَا بَرِيءٌ مِمَّا تُجْرِمُونَ

അതല്ല, ഇത് അവന്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ പറയുന്നുവോ? നീ പറ യുക: ഇത് ഞാന്‍ സ്വയം കെട്ടിച്ചമച്ചതാണെങ്കില്‍ അപ്പോള്‍ എന്‍റെ ഭ്രാന്തി ന്‍റെ ഉത്തരവാദിത്തം എന്‍റെ മേലാകുന്നു, നിങ്ങളെ ഭ്രാന്തില്‍ അകപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഞാന്‍ വിമുക്തനുമാകുന്നു. 

ഭവിഷ്യത്തിനെക്കുറിച്ച് യാതൊരു ഭയവുമില്ലാത്ത ചിന്താശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്‍മാരാണ് അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുക, അല്ലെങ്കില്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കിട്ടിയിട്ട് അതിനെ തള്ളിപ്പറയുക. അപ്പോ ള്‍ ഞാന്‍ യാതൊരു ഭവിഷ്യത്തും ഭയപ്പെടാതെ ഗ്രന്ഥം കെട്ടിച്ചമച്ച് പറയുകയാണെങ്കി ല്‍ അതിന്‍റെ ദോഷം ഞാന്‍ തന്നെ വഹിക്കേണ്ടിവരും, എന്നാല്‍ ഈ ഗ്രന്ഥം സത്യമാവുകയും യാതൊരു ചിന്തയുമില്ലാതെ നിങ്ങള്‍ അതുകൊള്ളെ ഭ്രാന്തന്‍ സമീപനം സ്വീ കരിക്കുകയുമാണെങ്കില്‍ അതിന്‍റെ ദോഷത്തില്‍ എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമട ങ്ങിയ ഫുജ്ജാറുകളോട് പറയാനാണ് സൂക്തം അന്ന് പ്രവാചകനോടും ഇന്ന് പ്രവാചകന്‍റെ ജീവിതം പിന്‍പറ്റുന്ന വിശ്വാസിയോടും കല്‍പിക്കുന്നത്. 

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 2: 136, 286 സൂക്തങ്ങളില്‍ പ്രവാചകന്മാര്‍ക്കിടയില്‍ ഞങ്ങള്‍ യാതൊരു വ്യത്യാസവും കല്‍പിക്കുന്നില്ല എന്ന് വായിക്കുന്നുണ്ടെങ്കിലും അവര്‍ ഒരു പ്രവാചകനെയും പിന്‍പറ്റാത്തവരും 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. എല്ലാ പ്രവാചകന്മാരും നബിമാരും വിശ്വാസികളും ചെയ്തിട്ടുള്ള 19: 58 ല്‍ പ റഞ്ഞ തിലാവത്തിന്‍റെ സാഷ്ടാംഗ പ്രണാമം അവര്‍ ഒരിക്കലും നിര്‍വഹിക്കുകയില്ല. 7: 40-41 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ആക്രമികളും ഭ്രാന്തന്മാരുമായ അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. 11: 60 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ ആത്മാവിനും നന്ദി പ്രകടിപ്പിക്കുന്നവന്‍, അല്ലെങ്കില്‍ നന്ദി കെട്ടവന്‍ എന്നിവയില്‍ ഒരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. 6: 94; 19: 80 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഓരോരുത്തരും നാഥന്‍റെ മുമ്പില്‍ ഒറ്റക്കൊറ്റക്കാണ് ഉത്തരം പറയേണ്ടിവരിക. 2: 119; 5: 10 സൂ ക്തങ്ങളില്‍ വിവരിച്ച പ്രകാരം യുക്തിനിര്‍ഭരമായ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തല്‍ മാത്രമാ ണ് പ്രവാചകനും വിശ്വാസിക്കും ബാധ്യതയുള്ളത്; ജ്വലിക്കുന്ന നരകത്തിലെ നിവാസികളെക്കുറിച്ച് അവര്‍ ചോദിക്കപ്പെടുകയില്ല. 2: 165-167; 10: 50-52; 11: 13-14 വിശദീകരണം നോക്കുക.