(ഹൂദ്) 11 : 4
إِلَى اللَّهِ مَرْجِعُكُمْ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

നിങ്ങളുടെ മടക്കം അല്ലാഹുവിലേക്ക് തന്നെയാണ്, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

ആകാശഭൂമികളെ സൃഷ്ടിച്ച ഒരുവന്‍ മനുഷ്യരെപ്പോലെയുള്ളവയെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെയോ; അല്ല, അവന്‍ എല്ലാതരം സൃഷ്ടിപ്പിനെക്കുറിച്ചും അറിയുന്നവനാണ്. അവന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ അതിനോട് പറയുകയായി, ഉണ്ടാവുക എന്ന്, അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു എന്ന് 36: 81-82 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 284; 4: 131-133; 6: 94 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!