( ഹൂദ് ) 11 : 6

وَمَا مِنْ دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُبِينٍ

ഭൂമിയില്‍ ജീവിക്കുന്ന ഒരു ജീവജാലവുമില്ല-അതിന്‍റെ ഭക്ഷണം അല്ലാഹു വിന്‍റെ പക്കലായിക്കൊണ്ടല്ലാതെ, അതിന്‍റെ പാര്‍പ്പിടവും അവസാനം അത് എവിടെ ചെന്നെത്തുമെന്നും അവന്‍ അറിയുകയും ചെയ്യുന്നു, എല്ലാ ഒന്നും വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

 എത്രയെത്ര ജീവജാലങ്ങളാണുള്ളത്, അവ അവയുടെ ഭക്ഷണം പേറിക്കൊ ണ്ട് നടക്കുന്നില്ല, പ്രപഞ്ചനാഥനായ അല്ലാഹുവാണ് അവയെയും നിങ്ങളെയും ഭക്ഷിപ്പിക്കുന്നത്, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് എന്ന് 29: 60 ല്‍ പറഞ്ഞിട്ടുണ്ട്. ആകാശഭൂമികളിലുള്ള എല്ലാ കാര്യങ്ങളും ത്രികാലജ്ഞാനിയായ അല്ലാഹു നേരത്തെതന്നെ നിശ്ചയിച്ച് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ സൂക്ത വും പഠിപ്പിക്കുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും സമയമാകുമ്പോള്‍ ഭക്ഷണവിഭവങ്ങള്‍ ഒരുക്കികൊടുക്കുന്ന പ്രപഞ്ചനാഥന്‍ അവന്‍റെ പ്രതിനിധികളായ മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുകയില്ല. എന്നാല്‍ കാഫിറുകള്‍ ഭൗതിക ജീവിതത്തില്‍ വഞ്ചിതരായി എന്നെന്നും ഇവിടെ വസിക്കാമെന്ന ധാരണയില്‍ സമ്പത്ത് വാരിക്കൂട്ടുന്നതിന് ശ്രമിക്കുന്നതാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം പണി യുന്നവരാണ് വിശ്വാസികള്‍. അവരുടെ കുറഞ്ഞ കാലത്തെ വിലപ്പെട്ട ജീവിതം അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും സ്രഷ്ടാവിന്‍റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യുന്നതിനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതാ ണ്. 3: 5; 6: 38, 98; 9: 51 വിശദീകരണം നോക്കുക.