( യൂസുഫ് ) 12 : 3

نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ بِمَا أَوْحَيْنَا إِلَيْكَ هَٰذَا الْقُرْآنَ وَإِنْ كُنْتَ مِنْ قَبْلِهِ لَمِنَ الْغَافِلِينَ

ഈ വായന നിന്നിലേക്ക് ദിവ്യസന്ദേശം നല്‍കിക്കൊണ്ട് നാം നിന്‍റെ മേല്‍ സം ഭവചരിത്രങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ വിവരിച്ച് തരികയാണ്, അതിനുമുമ്പ് നീ പ്രജ്ഞയറ്റവരില്‍ പെട്ടവന്‍ തന്നെയായിരുന്നു.

93: 7 ല്‍, നിന്നെ വഴികേടിലായി കണ്ടെത്തുകയും അങ്ങനെ നിന്നെ നാം സന്മാര്‍ ഗത്തിലാക്കുകയും ചെയ്തു എന്നും; 36: 6 ല്‍, തങ്ങളുടെ പിതാക്കന്മാരാല്‍ മുന്നറിയിപ്പ് നല്‍കപ്പെടാത്തതുകാരണം പ്രജ്ഞയറ്റവരായ ഒരു ജനതയെ ഈ ഗ്രന്ഥം കൊണ്ട് നീ മു ന്നറിയിപ്പ് നല്‍കാനാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പ്ര ജ്ഞയറ്റ ജനതയെ അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കി ജീവിതലക്ഷ്യമുള്ളവരും ചി ന്തിക്കുന്നവരുമാക്കി മാറ്റാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അദ്ദിക്ര്‍ കിട്ടിയിട്ട് മൂടിവെക്കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളെ മുന്നറിയിപ്പ് നല്‍കിയിട്ട് കാര്യമില്ലെന്ന് 10: 33 ല്‍ പറഞ്ഞിട്ടുണ്ട്. 7: 175-176, 205; 9: 67-68; 10: 7-8 വിശദീകരണം നോക്കുക.