( യൂസുഫ് ) 12 : 2

إِنَّا أَنْزَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ

നിശ്ചയം നാം അതിനെ അറബിയിലുള്ള ഒരു വായനയായി അവതരിപ്പിച്ചിരിക്കുന്നു-നിങ്ങള്‍ ചിന്തിക്കുന്നവരാവുകതന്നെ വേണമെന്നതിന് വേണ്ടി.

 ഖുര്‍ആന്‍ എന്നാല്‍ 'ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കപ്പെടുന്നത്' എന്നാണ് അര്‍ ത്ഥം. അറബിഭാഷയിലുള്ള ഗ്രന്ഥമാണെങ്കിലും അത് അറബികള്‍ക്ക് മാത്രമുള്ളതാണ് എന്ന് വരുന്നില്ല. 2: 185 ല്‍, ഇത് മൊത്തം മനുഷ്യര്‍ക്ക് സന്‍മാര്‍ഗവും, സത്യവും അസത്യ വും വേര്‍തിരിച്ചറിയാനുള്ള ഉരക്കല്ലും, സന്‍മാര്‍ഗം മുഴുവന്‍ വിശദീകരിച്ചിട്ടുള്ളതുമാണെ ന്നും പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ഭാഷയിലുള്ള അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ ശരിക്കും മനസ്സിലാക്കി ജീവിതം പൂര്‍ണ്ണമായും സംസ്കരിച്ചെടുത്ത് മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിച്ച് കാണിക്കുന്നതിനാണ് അഭിസംബോധകരായ അറബികള്‍ക്ക് അറബിയിലുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം അവതരിപ്പിച്ചത്. എന്നാല്‍ 'ഈ വായന ഞങ്ങളുടെയും നി ന്‍റെയും ഭാഷയിലാണല്ലോ, അപ്പോള്‍ അത് നീ കെട്ടിച്ചമച്ചുണ്ടാക്കി പറയുന്നത് തന്നെയാ ണ്, അല്ലാതെ അല്ലാഹുവില്‍ നിന്നുള്ളതാണെങ്കില്‍ ഇത് മറ്റേതെങ്കിലും ഭാഷയില്‍ ഇറങ്ങേണ്ടതല്ലേ' എന്ന അറബികളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് 41: 44 അവതരിപ്പിച്ചത്. അല്ലാഹു പറയുന്നു: നാം ഈ വായനയെ ഒരു വിദേശ ഭാഷയില്‍ ഇറക്കിയിരുന്നുവെങ്കില്‍ അവര്‍ ചോദിക്കുകതന്നെ ചെയ്യും: എന്താണ് അതിലെ സൂക്തങ്ങള്‍ സ്പഷ്ടമാകാത്തത്, ഇതെന്തൊരു പുതുമ, അറബികള്‍ക്ക് അനറബി ഭാഷയിലുള്ള ഗ്രന്ഥം ഇറക്കിയിരിക്കുന്നു! നീ പറയുക: അത് വിശ്വാസികളായവര്‍ക്ക് സന്മാര്‍ഗവും രോഗശമനവുമാണ്. വിശ്വസിക്കാത്തവര്‍ക്കോ അവരുടെ ചെവികളില്‍ അതുകൊള്ളെ ഒരു മൂടിയുണ്ട്, അ വര്‍ അതിനെത്തൊട്ട് അന്ധരുമാണ്, അവര്‍ വിദൂരത്തുനിന്ന് വിളിക്കപ്പെടുന്നവരെപ്പോ ലെയുമാണ്. 26: 198-199 ല്‍, നാം ഈ ഗ്രന്ഥത്തെ അറബിയല്ലാത്ത ഏതെങ്കിലും വിദേ ശഭാഷയില്‍ ഇറക്കുകയും അവരുടെമേല്‍ അത് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അവര്‍ അതില്‍ വിശ്വസിക്കുന്നവരാകുമായിരുന്നില്ല എന്നുപറഞ്ഞിട്ടുണ്ട്.

41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യവും അതുല്യവുമായ ഹൃദയത്തിന്‍റെ ഭാഷയിലുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് എ ന്താണ് അദ്ദിക്ര്‍, എന്തിനാണ് അദ്ദിക്ര്‍, എന്തുകൊണ്ട് അദ്ദിക്ര്‍ ഉപയോഗപ്പെടുത്തണം എന്നൊന്നും ചിന്തിക്കാത്തവരാണ് പിശാച് പാട്ടിലാക്കിയവര്‍. അദ്ദിക്ര്‍ രൂപപ്പെട്ടിട്ടുള്ളത് അറബികള്‍ അന്ന് ആവശ്യപ്പെട്ടതുപോലെ വിദേശഭാഷയായ മലയാളത്തിലാണ്. നാം തന്നെയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, നിശ്ചയം നാം തന്നെ അതിനെ സൂക്ഷിക്കുന്നതുമാണ് എന്ന് 15: 9 ലും; യുക്തിനിര്‍ഭരമായ അദ്ദിക്ര്‍ എന്ന് 3: 58 ലും; ഏറ്റവും നല്ല വിശദീകരണം എന്ന് 25: 33 ലും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പ്രപഞ്ചം അ തിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ വിവിധ ഭാഷകളില്‍ പരിഭാഷപ്പെടുത്തി ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതി നുവേണ്ടി പരിശ്രമിക്കാത്തവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും പിശാച് പാട്ടിലാക്കിയവരുമാണ്. ബുദ്ധിശക്തി ഉപയോഗപ്പെടുത്തി ചിന്തിക്കാത്ത ഇത്തരം ഭ്രാന്തന്മാ രോട് പരലോകത്തുവെച്ച് 'നിങ്ങളെ അധികപേരെയും പിശാച് പാട്ടിലാക്കിയിരിക്കുന്നുവ ല്ലോ, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നവരായിരുന്നില്ലേ' എന്ന് അല്ലാഹു ചോദിക്കുമെന്ന് 36: 59-62 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിയിലുള്ള ഗ്രന്ഥത്തിന്‍റെ ശരീരം തിന്ന് ദീ നില്‍ നിന്ന് പുറത്തുപോകുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്നവരുമായ ഫുജ്ജാറുകളാണ് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. 2: 44; 4 : 82; 7: 37- 40 വിശദീകരണം നോക്കുക.